apg100

കൊച്ചിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 1,258 കുടുംബങ്ങൾ കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടൽ കയറിയ എറണാകുളം ജില്ലയിലെ തീരമേഖലയിൽനിന്ന് 1,258 കുടുംബങ്ങെള മാറ്റിപ്പാർപ്പിച്ചു. ഇത്രയും കുടുംബങ്ങളിലെ 4,674 പേരെ ഏഴിടത്തായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയെതന്ന് കലക്ടർ മുഹമ്മദ് ൈവ. സഫീറുല്ല അറിയിച്ചു. കൊച്ചി, ചെല്ലാനം, തോപ്പുംപടി, മുനമ്പം എന്നീ ഹാർബറുകളിൽ രജിസ്‌റ്റർ ചെയ്‌ത എല്ലാ ബോട്ടുകളും മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത ബോട്ടുകൾ ഈ ഹാർബറുകളിൽ വന്നുപോകാറുണ്ടെങ്കിലും വ്യക്തമായ കണക്കുകളില്ല. ചെല്ലാനം, ഫോർട്ട്കൊച്ചി, വൈപ്പിൻ, എടവനക്കാട്, ഞാറക്കൽ എന്നിവിടങ്ങളിലാണ് ഒാഖി കൂടുതൽ ദുരന്തം വിതച്ചത്. അഞ്ച് വീടുകൾ പൂർണമായും 369 വീടുകൾ ഭാഗികമായും തകർന്നതായാണ് കണക്ക്. 75 ഒാളം നാടൻ വള്ളങ്ങളും 200ഒാളം മത്സ്യബന്ധന വലകളും നശിച്ചു. പുന്നപ്രയിൽ കടൽ ഉൾവലിഞ്ഞു അമ്പലപ്പുഴ: പുന്നപ്ര തീരദേശത്ത് പരിഭ്രാന്തി പരത്തി കടൽ ഉൾവലിഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ചള്ളി മുതൽ വിയാനി വരെ രണ്ട് കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞത്. രാവിലെ മുതൽ ശാന്തമായിരുന്ന കടൽ പെട്ടെന്ന് ഉൾവലിയുകയായിരുന്നു. തീരത്തുനിന്ന് മീറ്ററുകളോളം കടൽ പടിഞ്ഞാറോട്ട് നീങ്ങി. വിവരമറിഞ്ഞ് തീരദേശവാസികളും നാട്ടുകാരും കടൽതീരത്ത് തടിച്ചുകൂടി. കഴിഞ്ഞ ദിവസം പുറക്കാട്ടും വളഞ്ഞവഴിയിലും കടലേറ്റവും കടൽ ഉൾവലിയലും ഉണ്ടായി. എന്നാൽ, പെട്ടെന്ന് തന്നെ കടൽ തിരിച്ചെത്തി. പുന്നപ്രയിൽ ചാകരയും നിലനിൽക്കുന്നുണ്ട്. പുന്നപ്രയിലെ കടൽ ഉൾവലിയൽ ചാകരയെ ബാധിക്കുമോ എന്ന് മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.