നബിദിനാഘോഷം

അരൂർ: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ നടത്തി. ചന്തിരൂർ മസ്ജിദുൽ അമാൻ അങ്കണത്തിൽനിന്ന് ആരംഭിച്ച നബിദിന റാലി ചന്തിരൂർ ജുമാമസ്ജിദ് അങ്കണത്തിൽ സമാപിച്ചു. സമാപന സമ്മേളനം മഹല്ല് ഖതീബ് വി.പി.എ. തങ്ങൾ ദാരിമി ഉദ്ഘാടനം ചെയ്തു. പി.പി. മക്കാർ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ, പി.എം. അഹമ്മദ് കുട്ടി ഫൈസി, ഉമർ വഹബി, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, സെയ്ദ് മുഹമ്മദ്, വി.എം. അബ്ദുല്ല മൗലവി, പി.കെ. മുഹമ്മദ് ബാദുഷ, സജു മക്കാർ, അഹമ്മദുൽ കബീർ, പഞ്ചായത്ത് അംഗങ്ങളായ സി.കെ. പുഷ്പൻ, ഇ.ഇ. ഇർഷാദ്, ആഘോഷ കമ്മിറ്റി ചെയർമാൻ എ.എം.എം. ശരീഫ്, ബി. അഹമ്മദ് എന്നിവർ സംസാരിച്ചു. അരൂർ: എഴുപുന്ന ഹിദായത്തുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. സമ്മേളനം പി.എ. സിദ്ദീഖ് മൗലവി ഉദ്ഘാടനം ചെയ്തു. ത്വാഹ മൗലവി അധ്യക്ഷത വഹിച്ചു. ബിജു ജോസി, ഹിലാൽ മുഹമ്മദ്, എൻ.ജെ. സെബാസ്റ്റ്യൻ, എം.ജെ. കുമാരൻ, പി.കെ. അബ്ദുൽ ജലീൽ, വി.കെ. ഇബ്രാഹിം, മുഹമ്മദ് കുഞ്ഞ്, എം.എ. താജുദ്ദീൻ എന്നിവർ സംസാരിച്ചു. എം.എസ്.എം നേതൃസംഗമം ആലപ്പുഴ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി എം.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന പ്രഫഷനൽ വിദ്യാർഥി സമ്മേളനം േപ്രാഫ്കോണി​െൻറ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ലുബൈബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് െസയ്ദ് മുഹമ്മദ് മശ്ഹൂർ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറിമാരായ നൂറുദ്ദീൻ സ്വലാഹി, ഇൻഷാദ് സ്വലാഹി, സഫ്വാൻ ആലപ്പുഴ എന്നിവർ സംസാരിച്ചു. സംഗമം ഞായറാഴ്ച സമാപിക്കും. ജില്ല കബഡി ചാമ്പ്യന്‍ഷിപ് ചേര്‍ത്തല: സീനിയര്‍ കബഡി ജില്ല ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ചെന്നിത്തല സങ്കീര്‍ത്തന കബഡി അക്കാദമി വിജയികളായി. ചേര്‍ത്തല സെവൻ ഹീറോസാണ് റണ്ണര്‍അപ്. വനിത വിഭാഗത്തില്‍ ചേര്‍ത്തല സ്‌പോര്‍ട്‌സ് അക്കാദമി ഒന്നാമതും ആഹ്വാനം ബ്രദേഴ്‌സ് രണ്ടാമതുമെത്തി. കേരള കബഡി അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ബോബി ജോര്‍ജ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജയമോഹന്‍, ജയപാല്‍, എം.എസ്. സിജു, സാനുലാല്‍, സുജീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.