കൊമ്പൻ മുല്ലക്കൽ ബാലകൃഷ്ണ​െൻറ ഒന്നാംപാപ്പാനെ ദേവസ്വം ബോർഡ് സ്ഥലംമാറ്റി

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആലപ്പുഴ മുല്ലക്കൽ രാജരാജേശ്വരി ദേവീ ക്ഷേത്രത്തിലെ കൊമ്പൻ മുല്ലക്കൽ ബാലകൃഷ്ണന് അധികൃതരുടെ വക ഇരുട്ടടി. എട്ട് വർഷമായി ബാലകൃഷ്ണനോട് ഇണക്കമുള്ള ഒന്നാംപാപ്പാൻ മധുവിനെ കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റി. അനന്തൻകരിയിലെ ചതുപ്പിൽനിന്ന് രക്ഷപ്പെട്ട ബാലകൃഷ്ണൻ ഇനിയും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഈ സൗഹചര്യത്തിൽ മധു പോയാൽ ചികിത്സയിൽ കഴിയുന്ന ബാലകൃഷ്ണ​െൻറ അവസ്ഥ പരിതാപകരമാകുമെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. മധുവി​െൻറ സ്ഥലംമാറ്റത്തിന് പിന്നിൽ ദേവസ്വം ബോർഡി​െൻറ വൈരാഗ്യബുദ്ധിയാണെന്ന് ഇവർ ആരോപിക്കുന്നു. നേരേത്ത, ആനക്ക് സുഖചികിത്സക്കുള്ള മരുന്ന് എത്തിക്കാത്തതിനെ മധു ചോദ്യം ചെയ്തിരുന്നു. അനന്തൻകരിയിലെ ചതുപ്പിൽ ബാലകൃഷ്ണൻ കുടുങ്ങിയപ്പോൾ അടുത്തുനിന്ന് മയക്കുവെടി വെക്കുന്നത് ആനക്ക് ദോഷകരമാണെന്നും നിയമപ്രകാരം അത് പാടില്ലെന്നുമായിരുന്നു മധുവി​െൻറ വാദം. ഇത് ദേവസ്വം ബോർഡിന് അനിഷ്ടമുണ്ടാക്കിയെന്നും തന്മൂലമാണ് മധുവിനെ മാറ്റുന്നതെന്നുമാണ് ആരോപണം. ആനയുടെ തലയിൽ മയക്കുവെടിയേറ്റ് ഉണ്ടായ മുറിവ് ഇപ്പോഴും ഭേദമായിട്ടില്ല. മധുവാണ് മുറിവ് വൃത്തിയാക്കി മരുന്ന് െവച്ചുകെട്ടുന്നത്. അപകടത്തിനുശേഷം മുല്ലക്കൽ ക്ഷേത്രത്തിലെത്തിയ ബാലകൃഷ്ണനെ ഒരു തവണ മാത്രമാണ് വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ചത്. മധു കൃത്യമായി പരിചരിക്കുന്നതിനാൽ ബാലകൃഷ്ണൻ സുഖം പ്രാപിച്ചുവരുകയാണ്. മറ്റ് രണ്ട് പാപ്പാന്മാരുണ്ടെങ്കിലും ബാലകൃഷ്ണൻ അടുപ്പിക്കാറില്ല. ഈ സാഹചര്യത്തിൽ ആനയോട് ഇണക്കമുള്ള മധുവിനെ ധിറുതിപിടിച്ച് സ്ഥലം മാറ്റുന്നത് ബാലകൃഷ്ണന് ദോഷകരമാകുമെന്ന് വിശ്വാസികളും പറയുന്നു. ജില്ലതല എബിലിറ്റി ഫെസ്റ്റ് ഇന്ന് ചേർത്തലയിൽ ചേര്‍ത്തല: ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായി ജില്ലതല എബിലിറ്റി ഫെസ്റ്റ് ഞായറാഴ്ച ചേര്‍ത്തലയില്‍ നടക്കും. കൈത്താങ്ങുനല്‍കി മുന്നില്‍ നിര്‍ത്തുക എന്ന സന്ദേശം നല്‍കി 'ഒന്നിച്ചൊന്നായ്' എന്ന പേരിലാണ് ആഘോഷം. ചേര്‍ത്തല ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷത്തില്‍ 250ഓളം കുട്ടികളാണ് പങ്കെടുക്കുക. ചേര്‍ത്തല എസ്.എന്‍.എം ജി.ബി.എച്ച്.എസ്.എസില്‍ രാവിലെ പത്തിന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.എല്‍.എ പ്രതിഭകളെ ആദരിക്കും. കെ.ടി. മാത്യു മുഖ്യപ്രഭാഷണം നടത്തും. ആഘോഷത്തിന് മുന്നോടിയായി വര്‍ണോത്സവം എന്ന പേരില്‍ ചിത്രരചന മത്സരവും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.