p16news

കൊച്ചിയിൽ കുടുങ്ങിയ ലക്ഷദ്വീപുകാർക്ക് സഹായം ഏർപ്പെടുത്തണം കൊച്ചി: ലക്ഷദ്വീപിലേക്ക് മടങ്ങാനാവാതെ കൊച്ചിയിൽ കുടുങ്ങിയവർക്ക് മതിയായ സഹായം ഏർപ്പെടുത്തണമെന്ന് കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥമൂലം കപ്പൽ സർവിസ് റദ്ദാക്കിയതോടെ വിവിധ ആവശ്യങ്ങൾക്ക് കൊച്ചിയിൽ എത്തിയവർ തിരികെപ്പോകാനാവാതെ വിഷമിക്കുകയാണ്. പലരും ലോഡ്ജ് വാടകക്കും ഭക്ഷണത്തിനും പൈസയില്ലാത്ത അവസ്ഥയിലാണ്. കാലാവസ്ഥ അനുകൂലമാകുംവരെ ഇവരോട് കൊച്ചിയിൽ തങ്ങാനാണ് നിർദേശം. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ പ്രസിഡൻറ് കെ.ജെ. പോൾ മാൻവെട്ടം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ബന്ധപ്പെട്ടവർക്കും നിവേദനം ഫാക്സ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദ്വീപ് നിവാസികൾക്ക് ഭക്ഷണ, താമസ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കൊച്ചി ലക്ഷദ്വീപ് െഗസ്റ്റ് ഹൗസിൽ 120 ഓളം ദ്വീപ് നിവാസികളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.