ദുരിതത്തിന്​ ആശ്വാസം പ്രതീക്ഷിച്ച്​ മനമുരുകി ദുരിതാശ്വാസ ക്യാമ്പിൽ

കൊച്ചി: '1971ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞതാ. ഇതുവരെ വെള്ളം വീടിനകത്ത് കടന്നിട്ടില്ല. ഇത് ആദ്യമായിട്ടാ ഇങ്ങനൊരനുഭവം.' ചെല്ലാനം സ​െൻറ് മേരീസ് ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഇതു പറയുമ്പോൾ അന്നമ്മയുടെ കണ്ണുകളിൽ ഭീതിവിെട്ടാഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ചെല്ലാനം മറുവാക്കാട് പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ തുടങ്ങിയ കടലാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തിയ ആയിരത്തോളം പേരിൽ ഒരാളാണ് അന്നമ്മ. സുഖമില്ലാത്ത ഭർത്താവിെനയുംകൊണ്ടാണ് അന്നമ്മ ക്യാമ്പിലെത്തിയത്. അന്നമ്മയുടെ ഭർത്താവ് അറുപത്തേഴുകാരൻ ആയശ്ശേരി കുഞ്ഞപ്പൻ കഴിഞ്ഞ18 വർഷമായി വാതംവന്ന് നടക്കാൻപറ്റാത്ത അവസ്ഥയിലാണ്. വീട്ടിലേക്ക് െവള്ളം ഇരച്ചുകയറിയേപ്പാൾ കുഞ്ഞപ്പനെ ഇളയമകൻ ചുമലിലേറ്റി ക്യാമ്പിലെത്തിക്കുകയായിരുന്നു. ഇപ്പോൾ ക്യാമ്പിൽ ഒരുക്കിയ കട്ടിലിൽ വിശ്രമിക്കുകയാണ് കുഞ്ഞപ്പൻ. വയോധികയായ സിസിലിയമ്മയുടെയും അവസ്ഥ മറിച്ചല്ല. 75 വയസ്സുള്ള സിസിലിയമ്മക്ക് നടക്കാൻ പ്രയാസമാണ്. വാർധക്യസഹജമായ അവസ്ഥയിൽ ബുദ്ധിമുട്ടുമ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ട അവസ്ഥയോർത്ത് പരിതപിക്കുകയാണിവർ. പഞ്ചായത്തും സന്നദ്ധ സംഘടനകളും ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനൽകുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 12ഒാടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലെത്തി. നിലവിൽ 275ഒാളം കുടുംബങ്ങളിൽപെട്ട ആയിരത്തോളം ആളുകളാണ് ക്യാമ്പിലെത്തിയത്. കടലമ്മ ശാന്തയാവണേയെന്ന് ഒാരോനിമിഷവും മനമുരുകി പ്രാർഥിക്കുകയാണിവർ. എത്രയുംവേഗം തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.