കനാല്‍ കൈയേറിയതായി പരാതി

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ പെരിയാര്‍വാലി കനാല്‍ മണ്ണിട്ട് മൂടിയതായി പരാതി. പൊതുപ്രവര്‍ത്തകരായ രാജേഷ് കുന്നത്തേരിയും സനീഷ് കളപ്പുരക്കലുമാണ് പരാതിക്കാര്‍. തായിക്കാട്ടുകര എല്‍.പി സ്‌കൂളിന് സമീപത്താണ് 100 മീറ്റര്‍ കനാല്‍ മണ്ണിട്ടുമൂടിയത്. ഇത് സ്വകാര്യ വ്യക്തികള്‍ ഉപയോഗിക്കുകയാണ്. കനാലിലൂടെ വെള്ളം പമ്പ് ചെയ്യുകയോ ശുചീകരണ പ്രവര്‍ത്തനം നടത്തുകയോ ചെയ്യാത്തതാണ് ൈകയേറ്റക്കാർക്ക് ഗുണകരമായത്. വേനല്‍ക്കാലത്ത് പ്രദേശത്ത് ജലക്ഷാമം അനുഭവപ്പെടാറുണ്ട്. ൈകയേറ്റം ഒഴിപ്പിക്കണമെന്നും കൃഷിക്കും കുടിവെള്ള ആവശ്യത്തിനും ഉപയോഗിക്കുന്ന കനാല്‍ പൂർവ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് പെരിയാര്‍വാലി അസി. എൻജിനീയർക്ക് ഇവർ പരാതി നല്‍കി. ക്യാപ്‌ഷൻ ea54 kanal ചൂര്‍ണിക്കര തായിക്കാട്ടുകര എല്‍.പി സ്‌കൂളിന് സമീപം കനാല്‍ മണ്ണിട്ട് നികത്തിയ നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.