സി.പി.എം ആലുവ ഏരിയ സമ്മേളനം ആരംഭിച്ചു

സി.പി.എം ആലുവ ഏരിയ സമ്മേളനം ആരംഭിച്ചു ആലുവ: സി.പി.എം ഏരിയ സമ്മേളനം തോട്ടുമുഖം വൈ.എം.സി.എയില്‍ ആരംഭിച്ചു. കമ്മിറ്റി അംഗം ഒ.വി. ദേവസി പതാക ഉയര്‍ത്തി. രണ്ടുദിവസം നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.ജെ. ടോമി, ഡോ. ജോയ് ജോബ് കുളവേലില്‍, പി.എം. ബാലകൃഷ്ണന്‍, ഷൈല സുദര്‍ശനന്‍, ഹരിപ്രസാദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എന്‍. മോഹനന്‍, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, പി.ആര്‍. മുരളീധരന്‍, വി. സലീം, വി.എം. ശശി, കെ.എ. ബഷീര്‍, എ.പി. ഉദയകുമാര്‍, കെ.എ. രമേശ് എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി പ്രമേയം പി.എം. സഹീറും അനുസ്മരണ പ്രമേയം ടി.ആര്‍. അജിത്തും അവതരിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മഹിളാലയം കവലയില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്യാപ്‌ഷൻ ea51 cpm സി.പി.എം ആലുവ ഏരിയ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.