രണ്ടുദിവസം വഞ്ചിയുടെ പലകയിൽ പിടിച്ചുകിടന്നു; ഒടുവിൽ കരയിലെത്തിയ ആശ്വാസം

മട്ടാഞ്ചേരി: ശക്തമായ കാറ്റിൽ ചൂണ്ടവള്ളം തകർന്നതോടെ കഴിഞ്ഞ രണ്ടുദിവസം കടലിൽ തകർന്നവള്ളത്തി​െൻറ പലകയിൽ പിടിച്ചുകിടക്കുകയായിരുന്നു രണ്ടു മത്സ്യത്തൊഴിലാളികൾ. തിരുവനന്തപുരം പൂന്തുറയിൽനിന്നുമാണ് നാലുപേരടങ്ങുന്ന സംഘം ചൂണ്ട ബോട്ടിൽ (വഞ്ചി) മത്സ്യബന്ധനത്തിനിറങ്ങിയത്. എന്നാൽ, കനത്തകാറ്റിൽ ഇവരുടെ വഞ്ചി തകർന്നു. ഒടുവിൽ നീന്തി കിട്ടിയപലകയിൽ തൂങ്ങി ഇവർ കിടന്നു. കാറ്റി​െൻറ ശക്തിയിൽ ഇവർ വടക്കോട്ട് നീങ്ങി. രണ്ടുനാൾ ഒരേ കിടപ്പുകിടന്നു. ഒടുവിൽ കൊച്ചിൻ പോർട്ടി​െൻറ ബോട്ടാണ് ഇവരെ കണ്ടെത്തിയത്. ഇരുവെരയും തുടർന്ന് തുറമുഖത്തെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശികളായ ജോസഫ് (57), ദേവദാസ് (56) എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്. ജോസഫി​െൻറ തലയിൽ ആഴത്തിൽ മുറിവുണ്ട്. ഇയാൾക്ക് പൂർണമായും ബോധം തെളിഞ്ഞിട്ടില്ല. ദേവദാസാണ് രണ്ടു ദിവസം കടലിനോട് മല്ലിടിച്ചുകഴിഞ്ഞ സംഭവം പറഞ്ഞത്. രക്ഷപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും തങ്ങളുടെ സഹപ്രവർത്തകരായ സെൽവൻ, തുമ്പക്കാരൻ എന്നിവരെ കാണാത്തതിൽ അതിയായി ദുഃഖമുണ്ടെന്നും ദേവദാസ് പറഞ്ഞു. മക്കളെ കാണാതായ വേദനയുമായി താർത്തീസ് കൊച്ചി ഹാർബറിൽ മട്ടാഞ്ചേരി: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ മുങ്ങിയ 'തൂയി അന്തോണിയാർ ഒന്ന്' എന്ന ബോട്ടിൽ ത​െൻറ രണ്ടു മക്കളും ഉണ്ടായിരുന്നതായി ഹൃദയവേദനയോടെ താർത്തീസ്. മുങ്ങിയ ബോട്ടിനുസമീപം മറ്റൊരു ബോട്ടിലായിരുന്നു താർത്തീസ്. വെള്ളിയാഴ്ച രാത്രിയാണ് താർത്തീസും സംഘവും രക്ഷപ്പെട്ട് കൊച്ചി ഹാർബറിൽ എത്തിയത്. 10 പേരാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്നത്. താർത്തീസി​െൻറ മക്കളായ അജൻദാസ് മരിയ, സജൻദാസ് എന്നിവരും കാണാതായ 10 പേരിലുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ശക്തമായ കടൽക്ഷോഭത്തിൽ ബോട്ട് മുങ്ങുന്നത്. 10 പേരിൽ രണ്ടുപേർ മലയാളികളും എട്ടുപേർ തമിഴ്നാട് തുത്തൂർ സ്വദേശികളുമാണ്. ഏഴോളം ബോട്ടുകൾ ഈ സമയം സമീപത്തുണ്ടായിരുന്നതായി രക്ഷപ്പെട്ട് ഹാർബറിൽ എത്തിയ താർത്തീസ് പറയുന്നു. കടൽ പ്രക്ഷുധമായതിനാൽ രക്ഷാപ്രവർത്തനവും നടത്താൻ സാധിച്ചില്ല. ബോട്ട് മുങ്ങിത്താണെങ്കിലും രണ്ടു മക്കളും രക്ഷപ്പെട്ട് കരക്കെത്തുമെന്ന വിശ്വാസത്തിലാണ് താർത്തീസ്. ഇതിനിടെ, ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് താർത്തിയാസ് അടക്കം രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് തേങ്ങാപട്ടണത്തിൽനിന്ന് 12 ദിവസം മുമ്പാണ് ബോട്ട് മത്സ്യബന്ധനത്തിനായി തിരിച്ചത്. ശക്തമായ കടൽപ്രക്ഷോഭത്തിൽ മുങ്ങിത്താഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.