മത്സ്യമേഖലയിലെ ആശങ്ക അകറ്റണമെന്ന്

മട്ടാഞ്ചേരി: തോപ്പുംപടി ഹാർബറിലെ തൊഴിലാളികളും കച്ചവടക്കാരും ആവശ്യപ്പെട്ടു. കൊച്ചിയിൽനിന്ന് ഓഖി കൊടുങ്കാറ്റിന് ദിവസങ്ങൾക്കുമുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇരുനൂറോളം ഗിൽനെറ്റ് ചൂണ്ട ബോട്ടുകളെക്കുറിച്ച് ആശങ്കയിലാണ് പ്രദേശം. ഇതിൽ എഴുപതോളം ബോട്ടുകൾ വെള്ളിയാഴ്ച വൈകീേട്ടാടെ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തിച്ചേർന്നിട്ടുണ്ട്. വെള്ളിയാഴ്ച 16 ബോട്ടുകളും ശനിയാഴ്ച ഒമ്പതു ബോട്ടുകളും കൊച്ചിൻ ഫിഷറീസ് ഹാർബറിൽ എത്തിയിട്ടുണ്ട്. മറ്റ് ബോട്ടുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബോട്ടുകളിൽ ഭൂരിഭാഗവും ഗോവ മുതൽ ഗുജറാത്ത് വരെയുള്ള ആഴക്കടലിലാണ്. ഞായറാഴ്ചയോടെ ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിൽ എത്തുമെന്നാണ് സൂചന. ഇനി തീരത്ത് എത്താനുള്ള ബോട്ടുകളുടെ ലിസ്റ്റ് വെള്ളിയാഴ്ചതന്നെ ഫിഷറീസ് വകുപ്പ് അധികൃതർക്ക് ഹാർബറിൽനിന്ന് നൽകിയിട്ടുണ്ട്. കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെയും സേനകളുടെയും ഏകോപിതമായ പ്രവർത്തനം ഈ ബോട്ടുകളുടെ കാര്യത്തിൽ ഉണ്ടാകണമെന്ന് ലോങ് ലൈൻ ബോട്ട് ആൻഡ് ഗിൽനെറ്റ് ബയിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ്, ഫിഷറീസ് കോ-ഓഡിനേഷൻ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് എന്നിവർ ആവശ്യപ്പെട്ടു. ബോട്ടുകളെ അതത് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ അടുപ്പിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് ഇവർ പറഞ്ഞു. വെള്ളിയാഴ്ച 10 തൊഴിലാളികളുമായി കൊല്ലം പടിഞ്ഞാറ് 'തൂയൻ അന്തോ നിയാർ -ഒന്ന്' എന്ന ബോട്ട് മുങ്ങിയതായി മറ്റൊരു ബോട്ടിലെ തൊഴിലാളികൾ അറിയിച്ചിരുന്നു. മുങ്ങിയ ബോട്ടിൽ രണ്ടു മലയാളികൾ ഉണ്ടായിരുന്നു. ഈ ബോട്ടിൽനിന്ന് രക്ഷപ്പെട്ട രണ്ടുപേർ എറണാകുളം ആശുപത്രിയിലുണ്ട്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽനിന്ന് പോയ 'അർഭുത മാത' എന്ന ബോട്ടും മുങ്ങിയതായാണ് വിവരം. ആലപ്പുഴയിൽനിന്ന് അഞ്ചു തൊഴിലാളികളുമായി പോയ 'ജോയൽ' എന്ന ബോട്ടും കാണാതായതായി പറയപ്പെടുന്നു. ബോട്ടുകൾ കണ്ടെത്താൻ സേനാവിഭാഗങ്ങളെയും മുംബൈയിലെ മാരിടൈം കോ-ഓഡിനേഷൻ സ​െൻററിനേയും ചുമതലപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ബോധവത്കരണവും രോഗനിർണയവും ചോറ്റാനിക്കര: കണയന്നൂർ മഹാത്മാ തിയറ്റേഴ്സ്, മഹാത്മാ ലൈബ്രറി, ജനമൈത്രി പൊലീസ് സ്റ്റേഷൻ മുളന്തുരുത്തി, ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണവും ഞായറാഴ്ച ഒരു മണി മുതൽ നടക്കും. മൂന്നിന് ബോധവത്കരണ പരിപാടി ജസ്റ്റിസ് കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കെ.കെ. ധർമരാജൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.