അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ ​പ്രേരിപ്പിച്ചത്​ വി.ആർ. കൃഷ്​ണയ്യരുടെ വിധിന്യായം^ ​പ്രഫ. എം.കെ. സാനു

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത് വി.ആർ. കൃഷ്ണയ്യരുടെ വിധിന്യായം- പ്രഫ. എം.കെ. സാനു കൊച്ചി: ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത് സുപ്രീംകോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിധിന്യായമായിരുന്നുവെന്ന് മുൻ എം.എൽ.എ കൂടിയായ പ്രഫ. എം.കെ. സാനു. കേരള ഹിസ്റ്ററി അസോസിയേഷൻ ചിൽഡ്രൻസ് പാർക്ക് മിനി തിയറ്ററിൽ സംഘടിപ്പിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണസമ്മേളനത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുനു അദ്ദേഹം. ഇന്ദിരാഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്നാരായണൻ സമർപ്പിച്ച തെരഞ്ഞെടുപ്പ് ഹരജിയിൽ പ്രധാനമന്ത്രിക്ക് ലോക്സഭയിൽ പെങ്കടുക്കാം, എന്നാൽ, വോട്ടവകാശം ഉണ്ടായിരിക്കില്ല എന്ന സോപാധികവിധിയാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുറപ്പെടുവിച്ചത്. ഒരു സ്വാധീനത്തിനും വഴങ്ങാതെ നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി ജീവിതാന്ത്യം വരെ ശബ്ദിച്ച വ്യക്തിത്വമായിരുന്നു ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എന്നും എം.കെ. സാനു പറഞ്ഞു. പൊതുതാൽപര്യ ഹരജിക്ക് തുടക്കം കുറിച്ചത് വി.ആർ. കൃഷ്ണയ്യരാണ്. ഇക്കൊല്ലത്തെ 'ഭാരതരത്നം' അവാർഡ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്ക് നൽകണമെന്ന് കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി ഡോ. എൻ. അശോക്കുമാർ പ്രമേയത്തിലൂടെ ആവശ്യെപ്പട്ടു. കെ.എൽ. മോഹനവർമ അധ്യക്ഷതവഹിച്ചു. ടി.എ. അഹമ്മദ്കബീർ എം.എൽ.എ, ഡോ. എൻ. അശോക്കുമാർ, പി.എ. െമഹബൂബ്, ഡോ. കെ.പി.പി. നമ്പ്യാർ, ഡോ. യു.കെ. ഗോപാലൻ, േഡാ. ബി. വേണുഗോപാൽ, മുൻ മേയർ കെ.ജെ. സോഹൻ, ജോസ് പി. ജോർജ്, എൻ.എം. ഹസൻ, വി.എം. ഷംസുദ്ദീൻ, ഖദീജ സെയ്ത്മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.