പ്രതിഷേധ ധർണകൾ നടത്തും

കൊച്ചി: 'ബാബരി മസ്ജിദ്' പുനർനിർമിക്കുക; ഇന്ത്യയെ പുനർനിർമിക്കുക' മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ ഡിസംബർ ആറിന് പ്രതിഷേധ ധർണകൾ നടത്താൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ഇന്ത്യയുടെ ബഹുസ്വരതയുടെ തിലകക്കുറിയാണ് സംഘ് പരിവാർ ശക്തികൾ തകർത്തത്. ഇന്ത്യൻ ജനതയെ വർഗീയമായി വിഭജിക്കാനും ബി.ജെ.പിക്ക് അധികാരത്തിലേറാനും അവസരമൊരുക്കിയ സംഭവത്തിന് ബാബരി മസ്ജിദി​െൻറ പുനർനിർമാണത്തിലൂടെ പരിഹാരമുണ്ടാക്കി ഇന്ത്യയെ പുനർ നിർമിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.