സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം –- അസെറ്റ്

ആലുവ: കേരളത്തിൽ സർക്കാർ മേഖലയിൽ നിലനിൽക്കുന്ന സാമുദായിക സംവരണം അട്ടിമറിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് അസോസിയേഷൻ ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് (അസെറ്റ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക പിന്നാക്കാവസ്ഥക്ക് പകരം സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കി സംവരണത്തെ ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയായി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കാനാകില്ല. സാമ്പത്തിക സംവരണമെന്ന ഭരണഘടനാ വിരുദ്ധമായ ആശയത്തെ പിൻവാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങൾ എതിർത്ത് തോൽപിക്കേണ്ടതാണ്. നിർദിഷ്്ട കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്കുള്ള ആകെ സംവരണ ഒഴിവുകൾ 16.5 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയത് പുനഃപരിശോധിക്കണം. സംസ്ഥാന സർവിസിലെ ഏറ്റവും ഉന്നത തസ്തികയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ സർക്കാർ തയാറാകണമെന്നും അസെറ്റ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.പി. യൂസുഫലി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.