കൊച്ചി അന്താരാഷ്്ട്ര പുസ്തകോത്സവം ഇന്നുമുതൽ

കൊച്ചി: 21ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം വെള്ളിയാഴ്ച മുതൽ 10 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെ ഉദ്ഘാടനം ചെയ്യും. ഡോ.കെ.കെ. രാഘവൻ അധ്യക്ഷത വഹിക്കും. ഇ.എൻ. നന്ദകുമാർ ആമുഖ പ്രഭാഷണം നടത്തും. മുന്നൂറിലേറെ പ്രസാധകർ, ഇരുനൂറിേലറെ എഴുത്തുകാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർ പങ്കെടുക്കും. ഇൗ മാസം ആറുമുതൽ 10 വരെ കൊച്ചി സാഹിത്യോത്സവം നടക്കും. ഒരേ സമയം നാല് വേദിയിലാകും പരിപാടികൾ നടക്കുക. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ രണ്ടുവേദിയും ബി.ടി.എച്ച്, സ​െൻറ് തെരേസാസ് കോളജ് എന്നിവയാണ് മറ്റുവേദികൾ. വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രധാനവേദിയിൽ സൗമ്യ സതീഷും സംഘവും അവതരിപ്പിക്കുന്ന സ്വാഗതനടനത്തോടെ പരിപാടികൾ ആരംഭിക്കും. പത്തുദിവസം നടക്കുന്ന പരിപാടികളിൽ ഭാരതത്തിലെ വിവിധ ഭാഷ സാഹിത്യകാരന്മാർ, പ്രശസ്ത കലാകാരന്മാർ, രാഷ്ട്രീയ-സാമൂഹിക -സാംസ്‌കാരിക പ്രമുഖർ വിവിധ പരിപാടികളിൽ പങ്കെടുക്കും. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.