കീഴ്മാട് ഡിവിഷനിൽ നാലുകോടിയുടെ വികസന പദ്ധതികൾ

ജില്ല പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ നാലുകോടിയുടെ വികസന പദ്ധതികൾ ആലുവ: ജില്ല പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ നാലുകോടിയുടെ വികസന പദ്ധതികൾ വരുന്നു. കീഴ്മാട്, വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലെ വിവിധ പദ്ധതികൾക്കാണ് അനുമതി ലഭിച്ചതെന്ന് ഡിവിഷൻ അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ബി.എ. അബ്‌ദുൽ മുത്തലിബ് അറിയിച്ചു. റോഡുകൾ, പട്ടികജാതി കോളനി, കുളം, ലിഫ്റ്റ് ഇറിഗേഷൻ എന്നിവയുടെ നവീകരണവും നിർമാണവും അംഗൻവാടിക്ക് സ്ഥലം വാങ്ങൽ, കൗൺസിൽ ഹാൾ നിർമാണം, വിവിധ സ്‌കൂളുകൾക്ക് ക്ലാസ് മുറികൾ, ടോയ്‌ലെറ്റ്, കുടിവെള്ളം, ലാബ്, ചുറ്റുമതിൽ നിർമാണം എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. ചുണങ്ങംവേലി-സൊസൈറ്റിപ്പടി, ചക്കംകുളങ്ങര -നാലാം മൈല്‍, കുളക്കാട് -ഷാപ്പുപടി, അജന്ത- -മലയന്‍കാട്, നാലാം മൈല്‍- -വടേക്കപ്പാടം, മഹിളാലയം റോഡ്‌, പാലേക്കുഴി -മനക്കക്കാട്, കുട്ടമശ്ശേരി- പമ്പ് ഹൗസ്, വട്ടപ്പള്ളി- കടവ്, മലയന്‍കാട്- നെല്‍സണ്‍ മണ്ടേല റോഡ്‌, സഹൃദയപുരം- ചൂണ്ടി, മുള്ളംകുന്ന്‌ തൈക്കാവ്, മുള്ളംകുന്ന് -കാനാംപറമ്പ്, നെഹ്റു റോഡ്‌ അറ്റകുറ്റപ്പണി, ചെരുവേലിക്കുന്ന് -പാറപ്പുറം, പൊതിയില്‍ അംഗന്‍വാടി റോഡ്‌, വഞ്ചിനാട് -കുളിക്കടവ്, കൈപ്പൂരിക്കര- കമ്പനി എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തും. മലയന്‍കാട് എസ്.സി കോളനി സമഗ്ര വികസനം, ചിറപ്പുറം ലിഫ്റ്റ്‌ ഇറിഗേഷന്‍, പൈപ്പ് മാറ്റിയിടല്‍, തടയണ , കുട്ടമശ്ശേരി ജി.എച്ച്.എസ്.എസ് അറ്റകുറ്റപ്പണി, ടോയ്െലറ്റ്, കുടിവെള്ളം, കോതേലിപറമ്പ് എസ്.സി കോളനി നവീകരണം എന്നിവയാണ് കീഴ്മാട് പഞ്ചായത്തിലെ പദ്ധതികൾ. കനാല്‍ റോഡ് സൈഡ് സംരക്ഷണം, അംഗന്‍വാടി നമ്പര്‍ -57 കൗണ്‍സില്‍ സ​െൻറര്‍ നിർമാണം, മുടിക്കല്‍ ജി.എച്.എസ്.എസിൽ പെണ്‍കുട്ടികള്‍ക്ക് വിശ്രമകേന്ദ്രം, കടംബനാംവേലി ചിറകുളം ശുദ്ധീകരണം , ആത്രശ്ശേരി ഇറിഗേഷന്‍ കനാല്‍ പുനര്‍നിർമാണം, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസ് കെട്ടിടം വൈദ്യുതീകരണം, കൈപ്പൂരിക്കര എസ്.സി കമ്യൂണിറ്റി ഹാള്‍, മുടിക്കല്‍ ജി.എച്ച്.എസ് അറ്റകുറ്റപ്പണി, കുടിവെള്ളം, അംഗന്‍വാടി നിര്‍മാണം, മുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ സൈഡ് കെട്ടി സംരക്ഷണം, മുടിക്കല്‍ ജി.എച്ച്.എസ്.എസ് നിർമാണം, സൗത്ത് വാഴക്കുളം െഎ.സി.എസ് സ്കൂള്‍ പൂര്‍ത്തീകരണം, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസ് കെട്ടിട പൂര്‍ത്തീകരണം, സൗത്ത് എഴിപ്രം ജി.എച്ച്.എസ്.എസ് അറ്റകുറ്റപ്പണിയും ടോയലെറ്റ് നിര്‍മാണവും ഈസ്‌റ്റ് ചെമ്പറക്കി മുള്ളന്‍കുന്ന് റോഡ്‌ നവീകരണം എന്നിവയാണ് വാഴക്കുളം പഞ്ചായത്തിലെ പദ്ധികൾ. ഏഴാം വാർഡിൽ അംഗന്‍വാടിക്ക് സ്ഥലം വാങ്ങല്‍, മാടവന കുളം അനുബന്ധ പ്രവൃത്തി, മടത്തുംപടി കനാല്‍ സൈഡ് കെട്ടല്‍ എന്നിവയാണ് വെങ്ങോല പഞ്ചായത്തിലെ പദ്ധതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.