ജപ്പാൻമേള ബി.ടു.ബി മീറ്റ്

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ജപ്പാൻ മേളയോടനുബന്ധിച്ച് ജപ്പാ​െൻറ വ്യാപാരസാധ്യതകൾ ഉൾക്കൊള്ളിച്ച് ഹോളിഡേ ഇന്നിൽ നടന്ന ബിസിനസ് ടു ബിസിനസ് (ബി.ടു.ബി) മീറ്റ് ജാപ്പനീസ് അംബാസഡർ കെൻജി ഹിരാമറ്റ്സു ഉദ്ഘാടനം ചെയ്തു. ഇൻജാക്ക് പ്രസിഡൻറ് ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റിട്ട. അംബാസഡർ ഗുർജിത്ത്സിങ്, ജപ്പാനിലെ മാറ്റ്സ്യൂ നഗര ഉപാധ്യക്ഷൻ യോഷി നോബു ഹോഷിനോ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ്, കേരളത്തിലെ ജാപ്പനീസ് കമ്പനികളായ നിറ്റാ ജലാറ്റിൻ ഗ്രൂപ് പ്രസിഡൻറും സി.ഇ.ഒയുമായ കൊയിച്ചി ഒഗാട്ട, തെരുമോപെൻപോൾ, എം.ഡി പദ്മകുമാർ, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ അനിതപ്രതാപ്, ബേബിമാത്യു തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ നിർമാണ വിതരണ യൂനിറ്റുകൾ തുടങ്ങാൻ പദ്ധതിയുള്ള16 ജാപ്പനീസ് കമ്പനികളിൽനിന്ന് 41 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.