പിടികിട്ടാപ്പുള്ളി ഒമ്പതുവർഷത്തിനുശേഷം പിടിയിൽ

കൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഒമ്പത് വർഷത്തിനുശേഷം പിടിയിലായി. ചോറ്റാനിക്കര എരുവേലി കാരപ്പള്ളി ജോർജ് പീറ്ററാണ് (68) എറണാകുളം ലോ കോളജിന് സമീപത്തുനിന്ന് പിടിയിലായത്. 2008ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ജോർജ് പീറ്റർ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോയതിനെത്തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ചോറ്റാനിക്കര എരുവേലിയിെല കാരപ്പിള്ളി വീട്ടിൽനിന്ന് വീടുമാറി പലസ്ഥലങ്ങളിലായി പ്രതി താമസിച്ചുവരുകയായിരുന്നു. ഇയാൾ എരുവേലി രണ്ട് കി.മീ. തെക്ക് മാറി താമസിച്ചുവരുന്നുണ്ടെന്ന് എറണാകുളം അസി.കമീഷണർ ലാൽജിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നുള്ള അന്വേഷണത്തിനിെടയാണ് പ്രതി പിടിയിലായത്. എറണാകുളം അസി. കമീഷണർ കെ. ലാൽജി, സെൻട്രൽ സി.െഎ എ. അനന്തലാൽ, എസ്.ഐ ജോസഫ് സാജൻ, സീനിയർ സി.പി.ഒ ഹരികൃഷ്ണൻ, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.