വിദ്യാഭ്യാസ േപ്രാത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സംസ്ഥാന പരിവർത്തിത ൈക്രസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ, പട്ടികജാതിയിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുള്ളവർ, പട്ടികജാതിയിലേക്ക് ശിപാർശ ചെയ്തിട്ടുള്ള വിഭാഗത്തിൽപെട്ടവർ എന്നീ വിഭാഗങ്ങളിലെ ഡിഗ്രി, പി.ജി പ്രഫഷനൽ കോഴ്സുകളുടെ പരീക്ഷകളിൽ 60ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി പാസായ വിദ്യാർഥികളിൽനിന്ന് വിദ്യാഭ്യാസ േപ്രാത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴി ലഭിക്കും. അപേക്ഷ ജാതി സർട്ടിഫിക്കറ്റി​െൻറ അസ്സൽ, മാർക്ക് ലിസ്റ്റി​െൻറ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അഞ്ചുരൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ ഉൾപ്പെടെ കോർപറേഷ​െൻറ അതത് റീജനൽ ഓഫിസുകളിലേക്ക് അയക്കണം. ആശ വർക്കർമാർക്ക് യോഗ പരിശീലനം കൊച്ചി: ദേശീയ ആരോഗ്യദൗത്യത്തി​െൻറ ആഭിമുഖ്യത്തിൽ രായമംഗലത്ത് ആശ വർക്കർമാർക്ക് രണ്ടുദിവസത്തെ യോഗ പരിശീലനം സംഘടിപ്പിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായിരുന്നു പരിശീലനം. ദേശീയ ആരോഗ്യദൗത്യം ജില്ല േപ്രാഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി ഉദ്ഘാടനം ചെയ്തു. ഡോ. ലക്ഷ്മി എൻ. നായർ, ഡോ. അനു ഏലിയാസ് എന്നിവർ ക്ലാസെടുത്തു. ജില്ല ആശ കോഒാഡിനേറ്റർ പ്രശാന്ത് ഗോപൻ, ബ്ലോക്ക് പബ്ലിക് റിലേഷൻ ഓഫിസർ ബിനീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.