നെഹ്​റു ട്രോഫി: സാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചു

ആലപ്പുഴ: പുന്നമടക്കായലിൽ 12ന് നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് സ്മരണിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി-കോളജ് വിദ്യാർഥികൾക്ക് കഥ-കവിത-ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരങ്ങൾ കലക്ടർ വീണ എൻ. മാധവൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കൺവീനർ എ.ഡി.എം എം.കെ. കബീർ അധ്യക്ഷത വഹിച്ചു. തകഴി സ്മാരക സെക്രട്ടറി കെ.ബി. അജയകുമാർ, ചലച്ചിത്ര ഗാനരചയിതാവ് ഡി.ബി. അജിത്കുമാർ, സ്മരണിക ചീഫ് എഡിറ്റർ എം.ആർ. േപ്രം, പി. ജ്യോതിസ്, എസ്. ഭാസ്കരപിള്ള, സുബൈർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നൂറിലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. കവിതരചനക്ക് 'സ്നേഹത്തി​െൻറ ബാക്കിപത്രം' (ഹയർ സെക്കൻഡറി), ഭയം (കോളജ് വിഭാഗം), കഥരചനക്ക് പുഴ പറഞ്ഞത് (ഹയർ സെക്കൻഡറി), തിരക്കിനിടയിൽ എ​െൻറ എകാന്തത (കോളജ് വിഭാഗം), ഉപന്യാസത്തിന് കായികകേരളം: പ്രതീക്ഷയും പ്രതിസന്ധിയും (ഹയർ സെക്കൻഡറി), സ്ത്രീയും സമൂഹവും (കോളജ് വിഭാഗം) ആയിരുന്നു വിഷയം. സമ്മാനാർഹ കൃതികൾ സ്മരണികയിൽ പ്രസിദ്ധീകരിക്കും. നിറച്ചാർത്ത്; മോണിങ് സ്റ്റാർ സ്കൂളിന് പുരസ്കാരം ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി നടത്തിയ നിറച്ചാർത്ത് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിന് പുരസ്കാരം ആലപ്പുഴ മോണിങ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്. 152 വിദ്യാർഥികളാണ് സ്കൂളിൽനിന്ന് കളറിങ്, ചിത്രരചന മത്സരത്തിൽ പങ്കെടുത്തത്. 103 വിദ്യാർഥികളെ പങ്കെടുപ്പിച്ച ആലപ്പുഴ കാർമൽ അക്കാദമി എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 74 വിദ്യാർഥികളെ പങ്കെടുപ്പിച്ച ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് മൂന്നാംസ്ഥാനത്തുമെത്തി. നെഹ്റു േട്രാഫി; 'വേറിട്ട കാഴ്ചകൾ' ഫോട്ടോഗ്രഫി മത്സരം ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് സ്മരണിക കമ്മിറ്റി 'വേറിട്ട കാഴ്ചകൾ' എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ജലോത്സവ കാഴ്ചകൾ വിഷയമാക്കിയുള്ള ചിത്രങ്ങൾ ഇൗ മാസം 20നകം ntbrsouvenir@gmail.com വിലാസത്തിൽ നൽകണം. ഫോൺ: 9061481390.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.