നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിൽ 82 കോടിയുടെ എഫഡ്രിൻ മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ അന്വേഷണം ഉൗർജിതമാക്കി. ചരക്ക് കയറ്റുമതിയുടെ മറവിലാണ് ചെന്നൈ വിലാസത്തിലുള്ള കയറ്റുമതി കമ്പനിയുടെ പേരിൽ മയക്കുമരുന്ന്്് കടത്തിയത്. എന്നാൽ, ഡി.ആർ.ഐ അന്വേഷണത്തിൽ ഇങ്ങനെ ഒരു കമ്പനിയില്ലെന്ന് കണ്ടെത്തി. വ്യാജ വിലാസത്തിലാണ് ഇറക്കുമതി- കയറ്റുമതി കോഡ് (ഐ.ഇ.സി) തരപ്പെടുത്തിയത്. ഇത് സാധ്യമാകണമെങ്കിൽ പല തലത്തിലുള്ള ഉദ്യോഗസ്ഥരുടേതുൾപ്പെടെ സഹകരണം അനിവാര്യമാണ്. അതിനാൽ ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മലേഷ്യയിലെ കമ്പനിയുടെ പേരിലാണ് ചരക്ക്് അയക്കുന്നത്. ഇത്തരമൊരു കമ്പനി മലേഷ്യയിലുണ്ടോയെന്ന് അന്വേഷിക്കും. ചെന്നൈയിലെ കമ്പനിയുടെ പേരിൽ അഞ്ചുതവണയാണ് മലേഷ്യയിലേക്ക് ചരക്ക് അയച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ബിഗ് ഷോപ്പറാണ് ഇതിന് ഉപയോഗിച്ചിരുന്നത്. പലപ്പോഴും 1000 ബാഗ് വരെ അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.