എറണാകുളം ജനറൽ ആശുപത്രിക്ക് സഹായവുമായി സചിൻ

കൊച്ചി: ടെണ്ടുൽകർ. ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ യൂനിറ്റ് സ്ഥാപിക്കാൻ രാജ്യസഭ അംഗമായ സചിൻ ടെണ്ടുൽകർ 25 ലക്ഷം രൂപ അനുവദിച്ചതായി ഹൈബി ഈഡന്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എം.പി ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ യൂനിറ്റി​െൻറ ആവശ്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച നിവേദനത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സബര്‍ബന്‍ ജില്ല കലക്ടര്‍ക്ക് സചിന്‍ കത്തയച്ചിട്ടുണ്ട്. അന്തിമ രൂപരേഖ 75 ദിവസത്തിനകം അറിയിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. കത്തി​െൻറ പകർപ്പ് എറണാകുളം ജില്ല കലക്ടര്‍ക്കും ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ജനറല്‍ ആശുപത്രിക്ക് സഹായം തേടി ഹൈബി ഈഡന്‍ നിവേദനം നല്‍കിയത്. ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രി നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസമാണെന്നും ആധുനിക ഡിജിറ്റല്‍ എക്‌സറേ യൂനിറ്റ് സ്ഥാപിക്കുന്നത് വഴി ആശുപത്രിയെ കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യപരിപാലന കേന്ദ്രമാക്കാന്‍ സാധിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.