അറബി അധ്യാപക തസ്​തികകൾ ഇല്ലാതാക്കാൻ നീക്കം; പ്രതിഷേധവുമായി അറബിക് മുൻഷീസ്​ അസോ.

ആലപ്പുഴ: സർക്കാർ നിർദേശം അവഗണിച്ച് അറബി അധ്യാപക തസ്തികകൾ ഇല്ലാതാക്കാൻ മാവേലിക്കര വിദ്യാഭ്യാസ ജില്ല ഓഫിസിലെ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ആരോപണം. മതിയായ വിദ്യാർഥികളുണ്ടായിട്ടും അറബി അധ്യാപകരുടെ തസ്തികകളോട് വിവേചനപരമായി പെരുമാറുകയാണെന്നാണ് ആക്ഷേപം. തസ്തികയില്ല എന്ന് നോട്ട് എഴുതി ഫിക്സേഷൻ നടപടി പൂർത്തിയാക്കുകയാണ് ഇൗ വിദ്യാഭ്യാസ ഓഫിസത്രെ. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒരു ഉത്തരവ് നിലനിൽക്കെ അത് പോരെന്നും പറഞ്ഞുള്ള ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകും. അറബി അധ്യാപകർക്ക് ഇരട്ട നീതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ജില്ല കമ്മിറ്റി തീരുമാനിച്ചു. എൽ.പി വിഭാഗത്തിൽ അറബിക് കുട്ടികളുടെ പേരിനുനേരെ സമ്പൂർണയിൽ ഭാഷ രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് തസ്തികയില്ല എന്ന് നോട്ട് എഴുതിെവച്ചിരിക്കുന്നത്. ഓരോ കുട്ടിയുടെയും പേരിനുനേരെ അഡീഷനൽ ലാംഗ്വേജ് അറബി/ഉർദു/സംസ്കൃതം രേഖപ്പെടുത്താൻ സമ്പൂർണയിൽ എൽ.പിയിൽ ഓപ്ഷനില്ല. എൽ.പി വിഭാഗത്തിൽ സമ്പൂർണയിൽ അറബി പഠിക്കുന്ന കുട്ടികളുടെ എണ്ണം രേഖപ്പെടുത്തേണ്ടത് സിക്സ്ത് വർക്കിങ് ഡേ റിപ്പോർട്ടിൽ അഡീഷനൽ ലാംഗ്വേജ് എന്ന ഭാഗത്താെണന്ന് സമ്പൂർണയിലെ അഞ്ചാമത്തെ നിർദേശമായി കാണാം. കൂടാതെ, ഐ.ടി അറ്റ് സ്കൂളി​െൻറ നിർദേശവും ഉണ്ടായിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രഥമാധ്യാപകരുടെ മീറ്റിങ്ങിൽ മേൽപറഞ്ഞ രീതിയിലാണ് എണ്ണം നൽകേണ്ടെതന്ന് അറിയിക്കുകയും ചെയ്തു. എൽ.പി ക്ലാസുകളിൽ മലയാളം നിർബന്ധിത പഠനമാകയാൽ ജനറൽ ഓപ്ഷനിൽ മലയാളത്തിന് പകരം ഫസ്റ്റ് ലാംഗ്വേജ് അറബി എന്ന് കൊടുത്താൽ മലയാളം പടിക്കുപുറത്താകും. യു.പി, ഹൈസ്കൂൾ തലങ്ങളിൽ ഫസ്റ്റ് ലാംഗ്വേജ് അറബി എന്നുതന്നെ സമ്പൂർണയിൽ കൊടുക്കാം. അവിടെ ഒരുഒന്നാം ഭാഷയെ പഠിക്കാനാകു -അസോസിയേഷൻ ചൂണ്ടിക്കാട്ടി. അറബി പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം ക്ലാസ് തിരിച്ച് വിദ്യാലയത്തി​െൻറ സിക്സ്ത് വർക്കിങ് ഡേ റിപ്പോർട്ടിൽ സമ്പൂർണയിൽ നിലവിലുള്ളതുമാണ്. സർക്കാർ നിർദേശപ്രകാരം ആറാം പ്രവൃത്തിദിനം ചെയ്യേണ്ട നിർദേശം അഞ്ച് പ്രകാരം എൽ.പി വിഭാഗത്തിൽ സമ്പൂർണയിൽ അറബി പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം രേഖപ്പെടുത്തിയ വിദ്യാലയങ്ങളിൽ അറബി തസ്തിക ഇല്ലെന്നുപറഞ്ഞാണ് മാവേലിക്കര വിദ്യാഭ്യാസ ജില്ല ഓഫിസിലെ ഉദ്യോഗസ്ഥർ സ്റ്റാഫ് ഫിക്സേഷൻ ഇറക്കിയിരിക്കുന്നത്. യോഗത്തിൽ പ്രസിഡൻറ് സുഹൈൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അനസ് എം. അഷറഫ്, പി. കുഞ്ഞുമോൻ, കെ. അബ്ദുൽ വാഹിദ്, എച്ച്. ജുബൈർ, എ.കെ. നജ്മ, മഠത്തിൽ മുഹമ്മദുകുഞ്ഞ്, ഷാൻ ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.