രണ്ടുലക്ഷം രൂപയടങ്ങിയ ബാഗ് തിരികെ നൽകി കടയുടമ മാതൃകയായി

ആലപ്പുഴ: ദേശീയപാതയിൽ ബൈക്കിൽ സഞ്ചരിക്കുേമ്പാൾ നഷ്ടപ്പെട്ട പൊലീസുകാര​െൻറ രണ്ടുലക്ഷം രൂപയടങ്ങിയ ബാഗ് വഴിയരികിലെ കടക്കാര​െൻറ സത്യസന്ധതയിൽ ഒരുമണിക്കൂറിനകം തിരികെ കിട്ടി. പണമടങ്ങിയ ബാഗ് നഷ്ടമായ മലപ്പുറം വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി സ്വദേശി അരുണിനാണ് പണം തിരികെ ലഭിച്ചത്. ബൈക്കിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയടങ്ങിയ ബാഗ് യാത്രക്കിടെ ബൈക്കിൽനിന്ന് അറിയാതെ തെറിച്ചുപോവുകയായിരുന്നു. ആലപ്പുഴ പാതിരപ്പള്ളി ജങ്ഷന് തെക്കുവശത്തെ പെട്രോൾ പമ്പിന് സമീപത്താണ് ബാഗ് റോഡിൽ വീണത്. 20 മിനിറ്റ് കഴിഞ്ഞാണ് അരുൺ ബാഗ് നഷ്ടമായ വിവരം അറിയുന്നത്. പണം നഷ്ടപ്പെട്ട വിഷമത്തിൽ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും പണമടങ്ങിയ ബാഗ് കിട്ടിയ പാതിരപ്പള്ളിയിൽ അപ്ഹോൾസ്റ്ററി ഷോപ് നടത്തുന്ന കീഴത്ത് വീട്ടിൽ കെ.എക്സ്. സണ്ണി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ശ്വാസം നേരേവീണ പൊലീസുകാരൻ സണ്ണിയോട് നന്ദി പറഞ്ഞു. എസ്.ഐമാരായ അഷറഫ്, ചാക്കോ, ബൈജു, എ.എസ്.െഎ സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ അരുണിന് സണ്ണി പണവും ബാഗും കൈമാറി. സത്യസന്ധതക്ക് ചെറിയ സമ്മാനവും കൈമാറിയാണ് അരുൺ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.