26 ഏ​ക്ക​ർ പു​റ​മ്പോ​ക്ക് ഭൂ​മി കൈ​യേ​റി​യ​താ​യി പ​രാ​തി

കാലടി: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ടുചിറക്ക് സമീപം റവന്യൂ വകുപ്പിന് കീഴിലുള്ള 26 എക്കറോളം പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി. അംഗൻവാടി നിർമിക്കാൻ തീരുമാനിച്ച ഭൂമിയാണിത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് കൈയേറിയിരിക്കുന്നതെന്ന് സി.പി.ഐ സെബിയൂർ ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പുറമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകളടക്കം പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകാത്തതിൽ ദൂരൂഹതയുണ്ടെന്ന് സി.പി.ഐ മലയാറ്റൂർ-നീലീശ്വരം ലോക്കൽ സെക്രട്ടറി പറഞ്ഞു. കൈയേറ്റ സ്ഥലത്ത് ഐ.എൻ.ടി.യു.സി, ബി.ജെ.പി, എ.ഐ.ടി.യു.സി സംഘടനകൾ കൊടിനാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.