മൂവാറ്റുപുഴയില്‍ വന്‍ ശീട്ടുകളി സംഘം പിടിയില്‍

മൂവാറ്റുപുഴ: വാടകവീട് കേന്ദ്രീകരിച്ച് വിദേശ കറന്‍സിയടക്കം ലക്ഷങ്ങള്‍വെച്ച് ശീട്ടുകളിച്ച 19 അംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് പിടികൂടി.സംഘത്തില്‍നിന്ന് 2,82,720 രൂപയും 10000 ഉഗാണ്ട ഷില്ലിങ് കറന്‍സി, ബൊലേറൊ, സ്വിഫ്റ്റ് കാര്‍ എന്നിവയും കണ്ടെടുത്തു. പുതുപ്പാടി സ്വദേശികളായ ഗുലാം ബഷീര്‍, ഷാജി, കോതമംഗലം സ്വദേശി ബോബി, വെണ്ടുവഴി സ്വദേശികളായി ജോബി, മുഹമ്മദ്, അന്‍വര്‍, സുനീര്‍, കുത്തുകുഴി സ്വദേശി ദിനേശ്, മുളവൂര്‍ സ്വദേശി ജലാല്‍, മാറാടി സ്വദേശി സാബു, നിരപ്പ് സ്വദേശി ഷാനവാസ്, മുളവൂര്‍ സ്വദേശി അബ്ദുല്‍ റഹീം, പെരുമറ്റം സ്വദേശി ഹാരിസ്, രണ്ടാര്‍കര സ്വദേശി നസീര്‍, അമീര്‍, ഈസ്റ്റ് മാറാടി സ്വദേശി ഷിജോ, പേഴക്കാപ്പിള്ളി സ്വദേശി ഷെറീജ്, മുളവൂര്‍ സ്വദേശി ഷെര്‍ഷിദ് , പെരുമറ്റം സ്വദേശി മജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാറാടി സ്വദേശി സാബുവിന്‍െറ വാടകവീട് കേന്ദ്രീകരിച്ചാണ് സംഘം ശീട്ടുകളി നടത്തിവന്നിരുന്നത്. ശീട്ടുകളി നടക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് ഡിവൈ.എസ്.പി പി.എസ്. ബിജുമോന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി എസ്.ഐ എ. അനൂപിന്‍െറ നേതൃത്വത്തില്‍ റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയത്. എ.എസ്.ഐമാരായ പി.ടി. വര്‍ക്കി, അനില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ജി. ബിജു, സി.പി. അഷറഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഗസ്റ്റ്യന്‍ ജോസഫ്, ജീമോന്‍ ജോര്‍ജ്, സിജോ ജോളി, അഷറാഫുല്‍ അമീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.