ബ്രഹ്മപുരം മാലിന്യപ്ളാന്‍റ്: പ്ളാസ്റ്റിക് മാലിന്യം മണ്ണിട്ട് മൂടാന്‍ നീക്കം; എക്സ്കവേറ്ററുകള്‍ പിടിച്ചെടുത്തു

പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ളാന്‍റില്‍ പ്ളാസ്റ്റിക് മാലിന്യം മണ്ണടിച്ച് മൂടാന്‍ നീക്കം നടത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് സി.ഐ സന്തോഷിന്‍െറ നേതൃത്വത്തില്‍ മൂന്ന് എക്സ്കവേറ്ററുകള്‍ പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്ളാന്‍റിനകത്ത് കുന്നുകൂടിയ പ്ളാസ്റ്റിക് മാലിന്യം നിരത്തി അതിന് മുകളില്‍ മണ്ണടിക്കുകയായിരുന്നു. 14 ലോഡ് മണ്ണ് അടിച്ചു. വിജിലന്‍സിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസത്തെി വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 20, 21 തീയതികളില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ പരാതിയില്‍ സ്ഥലം സന്ദര്‍ശിക്കാനിരിക്കെയാണ് കോര്‍പറേഷന്‍ മലപോലെ കൂടിക്കിടന്ന മാലിന്യം മണ്ണിട്ട് മൂടാന്‍ ശ്രമം നടത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വ്യവസ്ഥ ലംഘിച്ച കോര്‍പറേഷന്‍െറ ബ്രഹ്മപുരം പ്ളാന്‍റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിതട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.കഴിഞ്ഞദിവസം പ്ളാന്‍റില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരുമണിക്കൂറിലധികം അദ്ദേഹം പ്ളാന്‍റില്‍ ചെലവഴിച്ചു. ഈ സമയം, പ്ളാന്‍റില്‍ പുതുതായി ചാര്‍ജെടുത്ത ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബ്രഹ്മപുരത്തെ പഴയ പ്ളാന്‍റ് നിര്‍മാണത്തിലെ അഴിമതിയും പുതിയ പ്ളാന്‍റ് നിര്‍മാണത്തിലെ വഴിവിട്ട നീക്കങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സ്വകാര്യവ്യക്തി നല്‍കിയ അന്യായത്തില്‍ ത്വരിതാന്വേഷണ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ സന്ദര്‍ശനവും വ്യാഴാഴ്ച മാലിന്യം മണ്ണിട്ട് മൂടാനുള്ള നീക്കം തടഞ്ഞതും. ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നിലവിലെ മേയര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.