ജിഷ വധം: ആക്ഷന്‍ കൗണ്‍സില്‍ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

പെരുമ്പാവൂര്‍: ദലിത്-നിയമവിദ്യാര്‍ഥി ജിഷ വധത്തില്‍ നീതി ലഭിക്കുന്നതിന് സമരം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സമരരംഗത്തുള്ള സാമൂഹി-സാംസ്കാരിക സംഘടനകളുടെയും ഫേസ് ബുക് കൂട്ടായ്മക്കാരുടെയും കോളജ് വിദ്യാര്‍ഥികളുടെയും പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ജസ്റ്റിസ് ഫോര്‍ ജിഷ ആക്ഷന്‍ കൗണ്‍സില്‍ കോഓഡിനേഷന്‍ കമ്മിറ്റി കേരള എന്ന സംഘടനക്ക് രൂപം നല്‍കി.ജിഷ വധിക്കപ്പെട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഘാതകരെ പിടികൂടാന്‍ കഴിയാത്തത് തുടക്കത്തില്‍ പൊലീസിന് സംഭവിച്ച ഗുരുതര വീഴ്ചയുടെ ഫലമാണെന്ന് രൂപവത്കരണ യോഗം കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പ്രതികള്‍ക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് തെളിവു നശിപ്പിക്കാനും കേസ് നിര്‍വീര്യമാക്കാനും കാരണം. കേസന്വേഷണം കുറ്റമറ്റ ഏജന്‍സിയെ ഏല്‍പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുനൂറോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.