ഫോര്‍ട്ടുകൊച്ചി -എറണാകുളം റൂട്ടില്‍ യാത്രാദുരിതം

മട്ടാഞ്ചേരി: ആകെയുള്ള ആറ് ബോട്ടുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയതോടെ ഫോര്‍ട്ടുകൊച്ചി-എറണാകുളം റൂട്ടില്‍ യാത്രാദുരിതം വര്‍ധിച്ചു. നൂറുകണക്കിനാളുകളാണ് ദിവസേന നഗരത്തില്‍ എത്തുന്നതിന് ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വിസിനെ ആശ്രയിക്കുന്നത്. എസ്.31, എസ്.34 എന്നീ ബോട്ടുകള്‍ ഇന്നലെ തകരാറിലായി. എ87 ബോട്ട് കഴിഞ്ഞ ആറിന് അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍, മൂന്ന് ബോട്ടുകള്‍ക്ക് പകരം സംവിധാനം ഒരുക്കാത്ത ജലഗതാഗത വകുപ്പിന്‍െറ നടപടി യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നഗരത്തിലെ ഷോറൂമുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവരാണ് ബോട്ട് സര്‍വിസിനെ ആശ്രയിക്കുന്നത്. ബോട്ട് സര്‍വിസിനെ ആശ്രയിക്കുന്നത് ഏറിയ പങ്കും സാധാരണക്കാരായതിനാലാണ് അധികൃതര്‍ നിസ്സംഗത പുലര്‍ത്തുന്നതെന്നാണാക്ഷേപം. ബോട്ടില്‍ യാത്ര ചെയ്താല്‍ സമയവും പണവും ലാഭിക്കാമെന്നതാണ് സാധാരണക്കാരെ ബോട്ട് സര്‍വീസിനെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. രാവിലെയും വൈകീട്ടും തിരക്കേറിയ സമയത്തെ ഷെഡ്യൂളുകളാണ് ബോട്ടുകള്‍ പിന്‍വലിച്ചതോടെ വെട്ടി ക്കുറച്ചിട്ടുള്ളത്. ഈ റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.