മെട്രോ: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ഫ്രഞ്ച് സംഘം എത്തി

കൊച്ചി: ബുധനാഴ്ച കൊച്ചിയിലത്തെിയ ഫ്രഞ്ച് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തി. കൊച്ചി മെട്രോ പദ്ധതിക്ക് വായ്പ നല്‍കുന്ന ഫ്രഞ്ച് ഏജന്‍സിയായ ഫ്രാന്‍സെ ഡി ഡെവലപിന്‍െറ (എ.എഫ്.ഡി) പ്രതിനിധികളാണ് ബുധനാഴ്ച കൊച്ചിയിലത്തെിയത്. മുട്ടം യാര്‍ഡ്, വൈറ്റില ഹബ്, കൊച്ചി മെട്രോ റെയില്‍ പാളങ്ങള്‍, മെട്രോ കോച്ചുകള്‍, കാക്കനാട്ടേക്ക് രണ്ടാം ഘട്ടത്തില്‍ നീട്ടാനുദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു. എ.എഫ്.ഡിയുടെ ദക്ഷിണേഷ്യ മേഖലാ ഡയറക്ടര്‍ നികോളാസ് ഫൊര്‍ണാജെ, പ്രോജക്ട് ഓഫിസര്‍ ചെയ്ക് ഡിയ, പ്രോജക്ട് കോഓഡിനേറ്റര്‍ ജൂലിയറ്റ് ലീ പനീറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനത്തെിയ ഇവര്‍ വ്യാഴാഴ്ച കൊച്ചി മെട്രോ റെയില്‍ കമ്പനി എം.ഡി ഏലിയാസ് ജോര്‍ജുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.