കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ കാള്‍ സെന്‍റര്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ തിങ്കളാഴ്ച രാവിലെ 10ന് കാള്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങും. കമീഷണറേറ്റ് കോള്‍ സെന്‍റര്‍ എന്ന സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൈക്ക് ലഭിക്കാനുള്ള അനുമതി (ഇ-അനുമതി) ജാഥ നടത്താനുള്ള അനുമതി സിറ്റി പൊലീസ് കമീഷണര്‍ക്ക് കൊടുത്ത പരാതികളുടെയും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമീഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കമീഷനുകളിലേക്കും മറ്റ് മേലധികാരികളിലേക്കും കൊടുത്തിട്ട് അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് അയച്ച പരാതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ചും പാസ്പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിനെക്കുറിച്ചും സിറ്റി പൊലീസ് നടത്തുന്ന പാസ്പോര്‍ട്ട് എന്‍ക്വയറിയെക്കുറിച്ചുള്ള വിവരങ്ങളും ജോലി സംബന്ധമായ അന്വേഷണങ്ങളെക്കുറിച്ചും ആംസ് ലൈസന്‍സ്, എക്സ്പ്ളോസീവ് ലൈസന്‍സ് എന്നിവ പുതുക്കുന്നതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച വിവരങ്ങളും ലഭിക്കും. കമീഷണറേറ്റ് കോള്‍ സെന്‍ററുമായി ഫോണ്‍: 0484-2385006, 9497962091 എന്ന നമ്പറുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. എന്നാല്‍, അത്യാവശ്യ പൊലീസ് സഹായത്തിനായി വിളിക്കുന്നവര്‍ 100 എന്ന നമ്പറിലും സ്ത്രീകളുടെ സഹായത്തിനായി വിളിക്കുന്നവര്‍ 1091 (247) വനിതാ ഹെല്‍പ് ലൈന്‍ 7559899100 എന്ന നമ്പറിലും കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് അറിയാന്‍ 1090ലും അറിയിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.