മന$സാക്ഷിയനുസരിച്ച് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: കേരളത്തില്‍ 50 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള സീറോ മലബാര്‍ സമുദായത്തെ മുഴുവന്‍ നിരാശയിലാഴ്ത്തിക്കൊണ്ടുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് ഇടത് വലത് മുന്നണികള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മറ്റ് സമുദായങ്ങള്‍ക്ക് നല്‍കിയ പരിഗണനപോലും ഇരുമുന്നണികളും സീറോ മലബാര്‍ സമുദായത്തിന് നല്‍കാത്തതില്‍ കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ ചേര്‍ന്ന നേതൃയോഗം അപലപിച്ചു. ക്രൈസ്തവ മതനേതൃത്വത്തെ അധിക്ഷേപിക്കുന്നവരെ കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതില്‍ നേതൃയോഗം പ്രതിഷേധിച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കര, പറവൂര്‍, എറണാകുളം, ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളില്‍ വേണ്ടിവന്നാല്‍ സ്വതന്ത്രന്മാരെ നിര്‍ത്തുന്നത് ആലോചിക്കാന്‍ നേതൃയോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി. വോട്ടുചെയ്യുക എന്നുള്ളത് ജനാധിപത്യക്രമത്തില്‍ ഓരോ പൗരന്‍േറയും അവകാശവും കടമയുമാണെന്നും അത് നഷ്ടപ്പെടുത്താതെ മൂല്യബോധമുള്ള ആളുകളെ കണ്ടത്തെി വിജയിപ്പിക്കണമെന്നും എറണാകുളം അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം അഭ്യര്‍ഥിച്ചു. നേതൃയോഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം അതിരൂപത പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ വടശ്ശേരി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഫ്രാന്‍സിസ് മൂലന്‍ ആമുഖപ്രസംഗവും സംസ്ഥാന പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍ സമകാലീകരാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് വിഷയാവതരണവും നടത്തി. സി.ജെ. ജോയി, ബാബു ആന്‍റണി, ഡെന്നീസ് തെക്കിനേടത്ത്, എം.എ. ജോയി, മാത്യു കണ്ണമ്പുഴ, ജെയ്മോന്‍ തോട്ടുപുറം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.