കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അക്രമം

കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ അക്രമം. മൂന്ന് ബസ് തകര്‍ക്കുകയും അഞ്ച് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ച സൂപ്പര്‍ ഫാസ്റ്റി ബസിനെ പിന്തുടര്‍ന്ന് എത്തിയ 10 പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വൈഹിക്ക്ള്‍ സൂപ്പര്‍വൈസര്‍ എം.പി. ശശി (50), സെക്യൂരിറ്റി ഗാര്‍ഡ് വി.കെ. രവി (48), മെക്കാനിക്കല്‍ ജീവനക്കാരായ കെ.ആര്‍. ജിനുരാജ് (36), മെക്കാനിക്കുകളായ ദിപിന്‍ ബാബു (30), സി. വര്‍ഗീസ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കമ്പിവടി, സോഡാക്കുപ്പി എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗാരേജില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന മൂന്ന് ബസാണ് തകര്‍ത്തത്. ആര്‍.എന്‍.ഇ. 55 ബസിന്‍െറ പിന്‍വശത്തെ ഗ്ളാസും ടി.പി. 706 ബസിന്‍െറ ഹെഡ്ലൈറ്റും ലോഫ്ളോര്‍ ബസ് ജെ.എ. 101ന്‍െറ മുന്‍വശത്തെ ചില്ലുകളും വശങ്ങളിലെ കണ്ണാടികളും തകര്‍ന്നു. സൈഡ് നല്‍കിയില്ളെന്ന പരാതിയില്‍ രണ്ടുപേര്‍ സൂപ്പര്‍ഫാസ്റ്റ് ബസിനെ പിന്തുടര്‍ന്ന് സ്റ്റാന്‍ഡില്‍ കയറി അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. ഇതിനിടെ, പത്തോളം പേരെടങ്ങുന്ന സംഘം ഡിപ്പോയിലേക്കത്തെി ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഓഫിസ് മുറിയില്‍ കയറി ഫയലുകളും റെക്കോഡുകളും സംഘം വലിച്ചുവാരിയിട്ടു. ഗാരേജിലേതുള്‍പ്പെടെ ബള്‍ബുകള്‍ എറിഞ്ഞുതകര്‍ത്തു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തത്തെിയ കൂത്താട്ടുകുളം എസ്.ഐ ജി.എസ്. മനുരാജിന്‍െറനേതൃത്വത്തിലെ പൊലീസ് സംഘമാണ് ജീവനക്കാരെ ആശുപത്രിയിലാക്കിയത്. കൂത്താട്ടുകുളം ഡിപ്പോയിലെ ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം മാനേജ്മെന്‍റ് ഒരുക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇഎ (സി.ഐ.ടി.യു) സെക്രട്ടറി പ്രശാന്ത് വേലിക്കകം, ടി.ഡി.എഫ് സെക്രട്ടറി ജി. ശ്രീകാന്ത് എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകള്‍ പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.