ഭിന്നശേഷിക്കാരെ ബൂത്തിലത്തെിക്കാന്‍ ഇനി സര്‍ക്കാര്‍ സംവിധാനം

കൊച്ചി: ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ ഇത്രനാളും പോളിങ് ബൂത്തുകളിലത്തെിച്ചിരുന്നത് അവരുടെ ബന്ധുക്കളും മറ്റും മാത്രമായിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ അവരെ ബൂത്തുകളിലത്തെിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തും. നേരത്തെ ഇത്തരത്തിലുള്ളവരെ ബൂത്തുകളിലത്തെിക്കാന്‍ സ്ഥാനാര്‍ഥികളുടെ കക്ഷികള്‍ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തില്‍ കൂട്ടമായി ബൂത്തുകളില്‍ വോട്ടര്‍മാരെ എത്തിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍, പോളിങ് ശതമാനം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി തെരഞ്ഞെടുപ്പ് കമതീഷനാണ് പുതിയ സംവിധാനത്തിന് നിര്‍ദേശം നല്‍കിയത്. എല്ലാ താലൂക്കുകളിലേയും അഡീഷനല്‍ തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്‍െറ ചുമതലനല്‍കി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവു പുറപ്പെടുവിച്ചു. വോട്ടര്‍പട്ടികയുടെയും ബി.എല്‍.ഒമാരുടെയും സഹായത്തോടെ ഇവരുടെ പട്ടിക തയാറാക്കി വോട്ടുചെയ്യാന്‍ കഴിയുന്ന പരമാവധി പേരെയും ബൂത്തിലത്തെിക്കാന്‍ സൗകര്യമൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.