വാത്തുരുത്തി ഫൈ്ള ഓവര്‍ ഉടന്‍ വേണം –മനുഷ്യാവകാശ കമീഷന്‍

കൊച്ചി: വിലിങ്ടണ്‍ ഐലന്‍ഡിലെ പഴയ റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മിക്കാനും വാത്തുരുത്തി റെയില്‍വേ ഫൈ്ളഓവര്‍ നിര്‍മിക്കാനും അടിയന്തര നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ദക്ഷിണ മേഖല റെയില്‍വേ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഇനിയും താമസമരുതെന്ന് ഉത്തരവില്‍ പറയുന്നു. വാത്തുരുത്തി റെയില്‍വേ ഗേറ്റ് ട്രെയിന്‍ വരുന്ന സമയങ്ങളില്‍ അടച്ചിടുന്നതുമൂലം പശ്ചിമകൊച്ചിയിലെ ജനം ദുരിതം അനുഭവിക്കുന്നതായി പരാതിപ്പെട്ട് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി. പശ്ചിമകൊച്ചിയിലെ താമസക്കാര്‍ തൊഴിലിനും ചികിത്സക്കും ആശ്രയിക്കുന്നത് എറണാകുളം നഗരത്തെയാണ്. റെയില്‍വേ ഗേറ്റ് അടച്ചിടുന്നതുമൂലം രോഗികള്‍ വഴിയില്‍ മരിക്കാന്‍ ഇടയാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഐലന്‍ഡില്‍നിന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതോടെ പശ്ചിമകൊച്ചിയിലേക്ക് ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. നഗരത്തില്‍ സ്മാര്‍ട്ട് സിറ്റിയും മെട്രോ റെയിലും വരുമ്പോള്‍ പശ്ചിമകൊച്ചി പൂര്‍ണമായും അവഗണിക്കപ്പെടുകയാണെന്നും പരാതിയില്‍ പറഞ്ഞു. വാത്തുരുത്തി ഫൈ്ള ഓവറിന് സ്ഥലം ലഭ്യമാണെന്നും തമ്പി സുബ്രഹ്മണ്യന്‍ പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറിക്കും ചെന്നൈ ദക്ഷിണ റെയില്‍വേ മാനേജര്‍ക്കും ഉത്തരവ് അയക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.