കിരീടത്തില്‍ മുത്തമിട്ട് കോതമംഗലം

കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ അവസാനിച്ച 14ാമത് റവന്യൂ ജില്ലാ കായികമേളയില്‍ കിരീടത്തില്‍ മുത്തമിട്ട് കോതമംഗലം. കായികകേരളത്തിന്‍െറ ശ്രദ്ധാകേന്ദ്രമായ മാര്‍ ബേസില്‍, സെന്‍റ് ജോര്‍ജ്, ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി സ്കൂളുകളിലെ കൗമാര താരങ്ങളുടെ പോരാട്ടമികവിലാണ് കോതമംഗലം ഉപജില്ല കിരീടമണിഞ്ഞത്. മേളയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ കോതമംഗലം 557 പോയന്‍റുകളുടെ വ്യത്യാസത്തിലാണ് ഒന്നാമതത്തെിയത്. രണ്ടാം സ്ഥാനത്തത്തെിയ ആതിഥേയരായ എറണാകുളം ജില്ലക്ക് 93 പോയന്‍റാണ് നേടാനായത്. 41 പോയന്‍േറാടെ പെരുമ്പാവൂര്‍ മൂന്നാം സ്ഥാനത്തത്തെി. സ്കൂളുകള്‍ തമ്മിലെ പോരാട്ടത്തിലും കോതമംഗലം ഉപജില്ലയിലെ സ്കൂളുകളാണ് ആദ്യദിനം മുതല്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. മേളക്ക് കൊടിയിറങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ സെന്‍റ് ജോര്‍ജിനെ ഏഴ് പോയന്‍റുകള്‍ക്ക് മറികടന്ന് മാര്‍ ബേസില്‍ ഇത്തവണ ഒന്നാം സ്ഥാനത്തത്തെി. മാര്‍ ബേസില്‍ 257, സെന്‍റ് ജോര്‍ജ് 250 എന്നിങ്ങനെയാണ് പോയന്‍റ് നില. 83 പോയന്‍റുമായി ഗവ. വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി മൂന്നാം സ്ഥാനവും നേടി. കൂടുതല്‍ സ്കൂളുകള്‍ ഇത്തവണ സ്വര്‍ണ പട്ടികയിലും പോയന്‍റ് പട്ടികയിലും ഇടം നേടി. 11 സ്വര്‍ണം നേടിയ മേഴ്സി കുട്ടന്‍ അക്കാദമി താരങ്ങളുടെ കരുത്തിലാണ് എറണാകുളം ഉപജില്ലയിലെ പെരുമാനൂര്‍ സെന്‍റ് തോമസും തേവര എസ്.എച്ച് സ്കൂളും പോയന്‍റ് പട്ടികയില്‍ ഇടം നേടിയത്. 14 സ്കൂളുകള്‍ സ്വര്‍ണപട്ടികയിലും 33 സ്കൂളുകള്‍ പോയന്‍റ് പട്ടികയിലും സ്ഥാനം നേടി. ഇത് കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കുന്നതിന് കോതമംഗലത്തിനും സെന്‍റ് ജോര്‍ജിനും തടസ്സമായി. അതേസമയം, മാര്‍ ബേസിലും എറണാകുളം ഉപജില്ലയും നില മെച്ചപ്പെടുത്തി. നാലുദിവസമായി 15 റെക്കോഡുകള്‍ മേളയില്‍ പിറന്നു. വിവിധ വിഭാഗങ്ങളിലായി എട്ട് താരങ്ങള്‍ ട്രിപ്ള്‍ സ്വര്‍ണം നേടി. അഞ്ചുപേര്‍ ഇരട്ട റെക്കോഡിനും അര്‍ഹരായി. കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളിലെ പ്രണവ് കെ.എസും അനീസ പി. സുലൈമാനും മേളയിലെ വേഗമേറിയ താരങ്ങളായി. സീനിയര്‍ ആണ്‍കു ട്ടികളുടെ 100 മീറ്ററില്‍ 10.6 സെക്കന്‍ഡില്‍ പ്രണവ് ഫിനിഷിങ് ലൈന്‍ തൊട്ടപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13.1 സെക്കന്‍ഡിലാണ് അനീസ ലക്ഷ്യം മറികടന്നത്. നേര്യമംഗലം ഇഞ്ചിതൊട്ടി കളപ്പുരക്കല്‍ വീട്ടില്‍ ശശിയുടെയും സിന്ധുവിന്‍െറയും മകനാണ് പ്രണവ്. തൊടുപുഴ ഇളംദേശം പാത്തികതൊട്ടിയില്‍ സുലൈമാന്‍െറയും ജമീലയുടെയും മകളാണ് അനീസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.