കിനാനൂർ കരിന്തളം പഞ്ചായത്തിലാണ് ‘ഫാൽക്കൺ പട്രോൾ’ എന്ന പേരിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഫ്ലയിങ് സ്ക്വ ാഡ് രൂപവത്കരിച്ചത്
കരിന്തളം: മാലിന്യം റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളി എളുപ്പം കട ന്നുകളയാമെന്ന് ഇനിയാരും കരുതേണ്ട. ഫാൽക്കൺ കണ്ണുകൾ നിങ്ങൾക്കു പിറകെയുണ്ട്. കിനാനൂ ർ കരിന്തളം പഞ്ചായത്തിലാണ് ‘ഫാൽക്കൺ പട്രോൾ’ എന്ന പേരിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഫ്ലയിങ് സ്ക്വാഡ് രൂപവത്കരിച്ചത്. മഴക്കാല പ്രതിരോധപ്രവർത്തനം ശക്തമാക്കാനുള്ള തയാറെടുപ്പിെൻറ ഭാഗമായാണ് നൂതന പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി രൂപം നൽകിയത്.
ഇതിെൻറ പ്രാരംഭപ്രവർത്തനം എന്നനിലയിൽ കഴിഞ്ഞദിവസങ്ങളിൽ പൊതു ഇടങ്ങളും പാതയോരവും ശുചീകരിച്ചിരുന്നു. പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും ‘ഫാൽക്കൺ പട്രോൾ’ കമ്മിറ്റി നിലവിൽ വരും. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിെൻറ മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല പറഞ്ഞു. കൂടാതെ തെളിവുസഹിതം പിടിച്ചുകൊടുക്കുന്നവർക്ക് പഞ്ചായത്ത് സമ്മാനം പ്രഖ്യാപിക്കും. ഓരോ വീട്ടിലും മഴക്കാല പ്രതിരോധപ്രവർത്തനത്തിെൻറ നോട്ടിസ് വിതരണവും സർവേ പ്രവർത്തനവും നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി തോട്ടമുടമകൾ, വ്യാപാരികൾ, വഴിയോര കച്ചവടക്കാർ, മത്സ്യവിൽപനക്കാർ, സ്കൂൾ അധികൃതർ എന്നിവരുടെ പ്രാദേശിക യോഗങ്ങൾ നടന്നുവരുകയാണ്. പ്രാദേശികതലത്തിൽ കുടുംബശ്രീ മുഖേന അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ച് ഓരോ വീട്ടിലും പരിശോധന നടത്തും. ഏറ്റവും ശുചിത്വമുള്ള വീടിനും സമ്മാനം നൽകും. ‘ഫാൽക്കൺ പട്രോളി’െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പഞ്ചായത്ത് ഹാളിൽ നീലേശ്വരം എസ്.ഐ കൈലാസ് നാഥ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.