കുളമ്പുരോഗ പ്രതിരോധം: പടന്നക്ക് ഒന്നാം സ്ഥാനം

പടന്ന: ജില്ലയിലെ കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പടന്ന ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. പഞ്ചായത്തിലെ 83 ശ തമാനം ഉരുക്കളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തിയാണ് പടന്ന വെറ്ററിനറി ഡിസ്‌പെൻസറി തുടർച്ചയായ മൂന്നാം സീസണിലും നേട്ടം കൈവരിച്ചത്. ജില്ലയിലെ കുത്തിവെപ്പ് ശരാശരി 67 ശതമാനമാണ്. കാഞ്ഞങ്ങാട് മേഖല കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ടി.ജി. ഉണ്ണികൃഷ്ണൻ പ്രശസ്തിപത്രം കൈമാറി. അസി. ഫീൽഡ് ഓഫിസർ ടി.എം.സി. ഇബ്രാഹിം ഏറ്റുവാങ്ങി. ജില്ല കോഓഡിനേറ്റർ ഡോ. പി. നാഗരാജ, അസി. പ്രോജക്ട് ഓഫിസർ ഡോ. മഞ്ചപ്പ, ഡോ. ജി.എം. സുനിൽ, ഡോ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.