പിടികൂടാനായത്​ ഫോൺ​േകാൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനിടെ

കാസർകോട്: കർണാടക സ്വദേശിനി സരസ്വതിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസിന് പിടികൂടാനായത് ഫോൺ നമ്പർ അടിസ്ഥാനമ ാക്കിയുള്ള അന്വേഷണത്തിനിടെ. ഡിസംബർ 18 മുതൽ ചന്ദ്രുവി​െൻറ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലായിരുന്നു. ഇൗ ഫോണിൽ നിന്നും ചന്ദ്രു അവസാനമായി മൂന്നുതവണ വിളിച്ചത് കർണാടക ഗദകിലുള്ള സുഹൃത്തിനെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പൊലീസ് കണ്ടെത്തുകയും ഇയാളുടെ ഫോണിലേക്ക് വരുന്ന കോളുകൾ നിരീക്ഷിക്കുകയും ചെയ്തു. ഇതിനിടയിലാണ് അറിയാത്ത നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ സുഹൃത്തി​െൻറ ഫോണിലേക്ക് വന്നതായി പൊലീസി​െൻറ ശ്രദ്ധയിൽപെട്ടത്. ഇൗ നമ്പറിലേക്ക് സുഹൃത്തിനെ കൊണ്ടുതന്നെ പൊലീസ് തിരിച്ചുവിളിപ്പിക്കുകയും ചന്ദ്രു ഫോൺ എടുക്കുകയുമായിരുന്നു. താൻ ജോലിയൊന്നും ഇല്ലാതെ ഇരിക്കുകയാണെന്നും ഒരു ജോലി തരപ്പെടുത്തിത്തരണമെന്നും സുഹൃത്തിനെക്കൊണ്ട് പൊലീസ് പറയിച്ചു. അപ്പോൾ, താൻ ശിവമോഗയിലെ തീർഥഹള്ളിയിലുണ്ടെന്നും ഇവിടെവന്നാൽ ജോലി തരപ്പെടുത്തിത്തരാമെന്നും ചന്ദ്രു അറിയിക്കുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ സുഹൃത്തുമായി പൊലീസ് തീർഥഹള്ളിയിലെത്തുകയും ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു. കൊലപാതകശേഷം ഒളിവിൽപോയ ചന്ദ്രു 18 മുതൽ 24 വരെ ഒരു സുഹൃത്തി​െൻറ വീട്ടിൽ താമസിച്ചു. പിന്നീട് കർണാടകയിലെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെറിയ പ്രായത്തിൽതന്നെ നാടുവിട്ട ചന്ദ്രുവിന് സ്ഥിരമായൊരു വിലാസമോ താമസസ്ഥലമോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വിദ്യാനഗർ പൊലീസ് 2017ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിലും പ്രതിയാണിയാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.