ഹർത്താൽ അക്രമം: 2871 പേർക്കെതിരെ കേസ‌്; 186 പേർ അറസ‌്റ്റിൽ 36 പേരെ റിമാൻഡ‌്ചെയ‌്തു

കാസർകോട‌്: ഹർത്താലിനിടെയും തുടർന്നുമുണ്ടായ അക്രമ സംഭവങ്ങളിൽ ജില്ലയിൽ ഇതുവരെയായി 2871 പേർക്കെതിരെ കേസെടുത്തു. 69 കേസിൽ 186 പേരെ അറസ‌്റ്റ‌്ചെയ‌്തു. 36 പേരെ റിമാൻഡ‌്ചെയ‌്തു. കാസർകോട‌് പൊലീസ‌് ഡിവിഷനിലാണ‌് കൂടുതൽ കേസുകൾ. 50 കേസുകളിലായി 123 പേരെ അറസ‌്റ്റ‌്ചെയ‌്തു. അറസ‌്റ്റിലാകാനുള്ള പ്രതികൾക്കായി പൊലീസ‌് തിരച്ചിൽ ഉൗർജിതമാക്കി. പൊലീസി​െൻറ വിഡിയോകാമറകളിൽനിന്നും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും ലഭിച്ച ചിത്രങ്ങളുപയോഗിച്ചാണ‌് പ്രതികൾക്കായി അന്വേഷണം നടത്തുന്നത്. ഹർത്താലുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങൾ ജില്ലയിൽ കൂടുതലും നടന്നത‌് മഞ്ചേശ്വരം, കുമ്പള, കാസർകോട‌്, ബദിയടുക്ക, ആദൂർ, ബേക്കൽ, ഹോസ‌്ദുർഗ‌് പൊലീസ‌് സ‌്റ്റേഷൻ പരിധിയിലാണ‌്. മഞ്ചേശ്വരത്ത‌് വർഗീയസംഘർഷം സൃഷ്ടിക്കുന്നതരത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറയുന്നു. ബായാറിൽ മദ്റസ അധ്യാപകനെ വധിക്കാൻ ശ്രമിച്ച അഞ്ച‌് ബി.ജെ.പി പ്രവർത്തകരെ അറസ‌്റ്റ‌്ചെയ‌്ത‌് റിമാൻഡ‌്ചെയ‌്തു. അമ്പതോളം വരുന്ന സംഘമാണ‌് ആക്രമിച്ചത‌്. പിടിയിലാകാനുള്ള മറ്റുള്ളവർക്കായി പൊലീസ‌് തിരച്ചിൽ ശക്തമാക്കി. മഞ്ചേശ്വരത്ത‌് 17 കേസുകളിലായി 350ഓളം പേർക്കെതിരെ കേസെടുത്തു. 24 പേരെ അറസ‌്റ്റ‌്ചെയ‌്തു.13 പേരെ റിമാൻഡ്ചെയ‌്തു. കുമ്പളയിൽ 24 കേസുകളിലായി നാനൂറോളം പേർക്കെതിരെ കേസെടുത്തു. 28 പേരെ അറസ‌്റ്റ‌്ചെയ‌്തു. എട്ട‌ുപേരെ റിമാൻഡ‌്ചെയ‌്തു. കാസർകോട്ട് 16 കേസുകളിലായി അറുന്നൂറോളം പേർക്കെതിരെ കേസെടുത്തു. 70 പേരെ അറസ‌്റ്റ‌്ചെയ‌്തു. വിദ്യാനഗറിൽ എട്ട‌് കേസിൽ 46 പേർക്കെതിരെ കേസെടുത്തു. 33 പേരെ അറസ‌്റ്റ‌്ചെയ‌്തു. ബദിയടുക്കയിൽ എട്ട‌് കേസുകളിലായി നൂറോളം പേർക്കെതിരെ കേസെടുത്തു. നാല‌ുപേരെ റിമാൻഡ‌്ചെയ‌്തു. ബേക്കലിൽ ഏഴ‌് കേസുകളിലായി നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തു. രണ്ട‌ുപേരെ റിമാൻഡ‌്ചെയ‌്തു. ആദൂരിൽ ആറ‌് കേസുകളിലായി നൂറോളം പേർക്കെതിരെ കേസെടുത്തു. 20 പേരെ അറസ‌്റ്റ‌്ചെയ‌്തു. ഹോസ‌്ദുർഗിൽ 14 കേസുകളിലായി 700ഓളം പേർക്കെതിരെ കേസെടുത്തു. 36 പേരെ അറസ‌്റ്റ‌് ചെയ‌്തു. ആറ‌ുപേരെ റിമാൻഡ‌്ചെയ‌്തു. ചിറ്റാരിക്കാലിൽ ഒരു കേസിൽ 27 പേരാണ് പ്രതികൾ. ഒമ്പത‌ുപേരെ അറസ‌്റ്റ‌്ചെയ‌്തു. നീലേശ്വരത്ത‌് ആറ‌് കേസുകളിൽ 33 പേർക്കെതിരെ കേസെടുത്തു. ആറ‌ു പേരെ അറസ‌്റ്റ‌്ചെയ‌്തു. രണ്ട‌ുപേരെ റിമാൻഡ‌്ചെയ‌്തു. വെള്ളരിക്കുണ്ടിൽ നൂറുപേർക്കെതിരെ കേസെടുത്തു. 14 പേരെ അറസ‌്റ്റ‌്ചെയ‌്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.