വനിതാമതിൽ ദിനത്തിലെ അക്രമം: അറസ്​റ്റിലായത്​ 100 പേർ

കാസർകോട‌്: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാമതിലിൽ പങ്കെടുത്ത സ‌്ത്രീകളെ ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട‌് 100 സംഘ്പരിവാർ പ്രവർത്തകരെ പൊലീസ് അറസ‌്റ്റ‌്ചെയ‌്തു. ഇതിൽ 38 പേരാണ് റിമാൻഡ‌ിലായത്. 12 കേസുകളിലായാണ‌് അറസ‌്റ്റ‌്. ബേക്കൽ പൊലീസ‌് സ‌്റ്റേഷൻ പരിധിയിലെ ചേറ്റുക്കുണ്ടിൽ നടത്തിയ അക്രമങ്ങളിലാണ‌് കൂടുതൽ അറസ‌്റ്റ‌്. ബേക്കലിൽ ഒമ്പത‌് കേസുകളിലായി 600ഓളം പേർക്കെതിരെ കേസെടുത്തിരുന്നു. വിദ്യാനഗറിൽ കുതിരപ്പാടിയിൽ വനിതാമതിൽ കഴിഞ്ഞ‌് മടങ്ങിയ ബസിൽ സഞ്ചരിച്ച സ‌്ത്രീകളെ ആക്രമിച്ച 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ‌്റ്റ‌്ചെയ‌്ത നാല‌ു പേരെ റിമാൻഡ‌്ചെയ‌്തു. അമ്പലത്തറയിൽ രണ്ട‌ുപേരെയും നീലേശ്വരത്ത‌് നാല‌ുപേരെയും അറസ‌്റ്റ‌്ചെയ‌്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT