ആത്മീയലോകത്തിന് തീരാനഷ്​ടം -സമസ്ത

കാസർകോട്: സമസ്ത വൈസ് പ്രസിഡൻറ് മിത്തബയൽ അബ്ദുൽ ജബ്ബാർ മുസ്ലിയാർ, ജില്ലയിലെ ശംസുൽ ഉലമ അവാർഡ്‌ ജേതാവ് ചിർത്തട് ടി അബൂബക്കർ ഹാജി മുസ്ലിയാർ എന്നിവരുടെ നിര്യാണം ആത്മീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് സമസ്ത. സമസ്തയുടെ പ്രവർത്തനം വടക്കേ മലബാറിൽ സജീവമാക്കാൻ മീത്തബയൽ ജബ്ബാർ മുസ്ലിയാർ നടത്തിയ പ്രവർത്തനം വിലമതിക്കാനാവാത്തതാണ്. ആത്മീയരംഗത്ത് ഇരുവരും മാർഗദർശിയായിരുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഖാദി ത്വാഖ അഹമ്മദ് മൗലവി, സെക്രട്ടറി യു.എം. അബ്ദുറഹ്മാൻ മൗലവി, എം.എ. ഖാസിം മുസ്ലിയാർ, ഖാദി ഇ.കെ. മഹ്മൂദ് മുസ്ലിയാർ, ജില്ല ട്രഷറർ കെ.ടി. അബ്ദുല്ല ഫൈസി, ടി.കെ. പൂക്കോയ തങ്ങൾ, മെട്രോ മുഹമ്മദ് ഹാജി, അബൂബക്കർ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാർ, ഹാരിസ് ദാരിമി ബെദിര, സുഹൈർ അസ്ഹരി പള്ളങ്കോട്, താജുദ്ദീൻ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീൻ കുണിയ, യൂനുസ് ഫൈസി കാക്കടവ് തുടങ്ങിയവർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.