നിയമസഭ പരിസ്ഥിതിസമിതി സിറ്റിങ്​ ജനുവരി നാലിന്

കാസർകോട്: കേരള നിയമസഭയുടെ പരിസ്ഥിതിസംബന്ധിച്ച സമിതി ജനുവരി നാലിന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില ്‍ യോഗം ചേരും. ജില്ലയിലെ വിവിധ പരിസ്ഥിതിമലിനീകരണ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍നിന്ന് തെളിവെടുപ്പ് നടത്തും. ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പരിസ്ഥിതിപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.