നോട്ട്​ നിരോധനം കേരളത്തിലെ സഹകരണമേഖലയെ തർക്കാൻ -മുഖ്യമന്ത്രി

കാസർകോട്: നോട്ടുനിരോധനം കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് സംശയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, തകരുന്നതിന് പകരം സഹകരണമേഖല മുന്നോട്ടുകുതിക്കുകയാണ് ചെയ്തത്. 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മുന്നോട്ടുപോകുകയാണ്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വേറെ ചില താല്‍പര്യങ്ങളായിരുന്നുവെന്ന് പിന്നീട് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി.ഡി.ഡബ്ല്യൂ.എഫ്.ബി വൈസ് ചെയര്‍മാന്‍ പി. മമ്മിക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡി​െൻറ റിസ്‌ക് ഫണ്ട് വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍, ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ്, കാസർകോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ബീഫാത്തിമ ഇബ്രാഹീം, സംസ്ഥാന സഹകരണ യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം ബാബു പോള്‍, സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ പ്രസിഡൻറ് സോളമന്‍ അലക്‌സ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹക്കീം കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സഹകരണ യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം കെ.കെ. നാരായണന്‍ സ്വാഗതവും സംസ്ഥാന സഹകരണ യൂനിയന്‍ സെക്രട്ടറി ടി. പത്മകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.