സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

കാസര്‍കോട്: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അടുക്കത്ത്ബയല്‍ സ്വദേശി മരിച്ചു. കാസര്‍കോട് ഡി.ഡി.ഇ ഓഫിസിലെ റിട്ട. അറ്റൻഡര്‍ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെംപിള്‍ റോഡിലെ എ. മൊയ്തീന്‍ കുഞ്ഞി ഹാജി (72) ആണ് മരിച്ചത്. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചരയോടെ അടുക്കത്ത്ബയല്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. മൊയ്തീന്‍കുഞ്ഞി ഹാജി സ്‌കൂട്ടറില്‍ കാസര്‍കോടുനിന്ന് അടുക്കത്ത്ബയലിലേക്ക് വരുന്നതിനിടെ എതിരെവന്ന വിദ്യാർഥി ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ആയിഷാബി. മക്കള്‍: ഷംഷാദ്, സമീറ തളങ്കര, അബൂബക്കര്‍ സിദ്ദീഖ് (ഗള്‍ഫ്). മരുമക്കള്‍: അബ്ദുല്‍ഖാദര്‍ കാഞ്ഞങ്ങാട്, മുഹമ്മദ് സിദ്ദീഖ് തളങ്കര, സല്‍മ ബന്തിയോട്. സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്തിമ, സുഹ്‌റ, ദൈനബി, ജമീല, പരേതനായ ഇബ്രാഹിം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.