മുഖത്ത്​ മുളകുപൊടി വിതറി സ്വർണമാല തട്ടിയെടുക്കാൻ ശ്രമം

കാസർകോട്: . അക്രമം തടഞ്ഞതോടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും പരാതി. ചെമ്മനാട് മുണ്ടാങ്കുലത്തെ സി.എച്ച്. അബ്ദുൽ ലത്തീഫി​െൻറ ഭാര്യ ജമീലയുടെ (60) മാലയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 8.15നാണ് സംഭവം. അബ്ദുൽ ലത്തീഫ് പള്ളിയിൽ പോയ സമയത്താണ് കവർച്ചശ്രമം. മാല കവരുന്നത് ജമീല ചെറുത്തതോടെ മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയെയും പിതാവിനെയും കാസർകോട് ടൗൺ പ്രിൻസിപ്പൽ എസ്.െഎ അജിത്കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT