സ്‌കൂള്‍ ലോഗോ പ്രകാശനവും പാചകപ്പുര ഉദ്ഘാടനവും

കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ പാചകപ്പുരയുടെ ഉദ്ഘാടനവും സ്കൂൾ ലോഗോ പ്രകാശനവും നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം എം. ഗൗരി നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനവും മികച്ച വിദ്യാർഥികള്‍ക്കുള്ള എന്‍ഡോവ്‌മ​െൻറ് വിതരണവും ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. ശ്രീധരന്‍ നിര്‍വഹിച്ചു. സ്കൂളിലെ ചിത്രകലാ അധ്യാപകന്‍ അരവിന്ദാക്ഷന്‍ പുതിയകണ്ടമാണ് ലോഗോ തയാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കരുണാകരന്‍ കുന്നത്ത്, ജില്ല പഞ്ചായത്ത് അംഗം എ.കെ. പണിക്കര്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇന്ദിര ബാലന്‍, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൈനബ, ബി.ഡി.ഒ ജോയ്‌സ് ജോര്‍ജ്, അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, വാര്‍ഡ് മെംബര്‍മാരായ ഷീബ ഉമ്മര്‍, പാര്‍വതി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്വാഗതവും പ്രധാനാധ്യാപകൻ എ.ജി. ശംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.