ലോഗോ പ്രകാശനം

കാഞ്ഞങ്ങാട്: വർഗീയവാദികൾ ഇന്ത്യ വിടുക എന്ന പ്രമേയത്തിൽ നാഷനൽ യൂത്ത് ലീഗ് ഒക്ടോബർ രണ്ടിന് കാസർകോട്ടുവെച്ച് സംഘടിപ്പിക്കുന്ന ഫ്ലാഗ് മാർച്ച് ചെയ്തു. കണ്ണൻ നായർ സ്മാരക പാർക്കിൽ നഗരസഭ വൈസ് ചെയർപേഴ്‌സൻ എൽ. സുലൈഖ ലോഗോ പ്രകാശനകർമം നിർവഹിച്ചു. സ്വാമി പ്രേമാനന്ത ശിവഗിരിമഠം വിശിഷ്ടാതിഥിയായി. എൻ.വൈ.എൽ സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, ജില്ല സെക്രട്ടറി ഷാഫി സുഹ്‌രി, ജില്ല കോഒാഡിനേറ്റർ റിയാസ് അമലടുക്കം, ജില്ല കൗൺസിൽ അംഗം ഖലീൽ പുഞ്ചാവി, മണ്ഡലം പ്രസിഡൻറ് ബിൽടെക് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ പൂച്ചക്കാട്, സിദ്ദീഖ് ചെങ്കള, ശഫീഖ് കൊവ്വൽപള്ളി, സി.പി. ഇബ്രാഹീം, സമീർ ടൈഗർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.