ദുരിതാശ്വാസ നിധിയിലേക്ക് സഹായം

കാഞ്ഞങ്ങാട്: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപെടുന്ന അജാനൂർ പഞ്ചായത്ത് നാലാം വാർഡ് മഡിയനിലെ തൊഴിലുറപ്പ് തൊഴിലാളികൾ തങ്ങളുടെ ഒരുദിവസത്തെ വേതനമായ 23000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മഡിയൻ സാംസ്കാരിക കേന്ദ്രത്തിന് സമീപം അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ തുക ഏറ്റുവാങ്ങി. പഞ്ചായത്തംഗം ഷീബ ഉമ്മർ, ഹമീദ് ചേരക്കാടത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT