ജനറൽ ആശുപത്രിയിൽ തെരുവുനായ്​ക്കളെ പിടികൂടി

കാസർകോട്: ജനറൽ ആശുപത്രിയിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ നായ്ക്കളെ പിടികൂടാൻ പ്രത്യേകം പരിശീലനം സിദ്ധിച്ചവർ കഴിഞ്ഞദിവസം രാവിലെയെത്തി. രോഗികൾക്കും ജീവനക്കാർക്കും ഭീതിപരത്തുന്ന നായ്ക്കളെ പിടികൂടാൻ ജില്ല പഞ്ചായത്തിനു കീഴിലുള്ള അനിമൽ ഹസ്ബൻഡറി വകുപ്പാണ് നായ്ക്കളെ പിടികൂടുന്നത്. ഇവയെ പിടികൂടിയ ശേഷം തായലങ്ങാടിയിലുള്ള കേന്ദ്രത്തിൽ പാർപ്പിക്കുകയും പിന്നീട് വന്ധ്യകരണം നടത്തുകയും ചെയ്യും. രണ്ടാഴ്ചകഴിഞ്ഞ് നായ്ക്കളെ തെരുവിൽതന്നെ വിട്ടയക്കും. ജനറൽ ആശുപത്രിയിലെ വളപ്പിൽ അലഞ്ഞുതിരിയുന്ന ഒമ്പതോളം നായ്ക്കളെയാണ് പിടികൂടിയത്. photo: streat dog ജനറൽ ആശുപത്രിയിൽനിന്ന് തെരുവുനായ്ക്കളെ പിടികൂടി വാഹനത്തിൽ കയറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.