പാണംതോട്​ കോളനി കമ്യൂണിറ്റി ഹാളിൽ വൈദ്യുതിയെത്തിയില്ല

ഓൺലൈൻ പഠനത്തിന് തിരിച്ചടി കാഞ്ഞങ്ങാട്: നിർമാണം പൂർത്തിയായി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പാണംതോട് പട്ടികവർഗ കോളനിയിലെ കമ്യൂണിറ്റി ഹാളിൽ വൈദ്യുതിയെത്തിയില്ല. കോവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ കോളനിയിലെ നിർധനരായ കുട്ടികൾക്ക് ആശ്രയമാകുമായിരുന്ന കമ്മ്യൂണിറ്റി ഹാളിൽ വൈദ്യുതിയില്ലാത്തത് തിരിച്ചടിയായി. 2001-2002 സാമ്പത്തിക വർഷത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിർമാണം പൂർത്തീകരിച്ച കമ്യൂണിറ്റി ഹാളിലാണ് നാളിതുവരെയായിട്ടും വൈദ്യുതി കണക്ഷൻ ലഭ്യമാകാത്തത്. ഊരൂകൂട്ടങ്ങളിലും ഗ്രാമസഭകളിലും മറ്റും നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. 25ഓളം നിർധന കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ കമ്യൂണിറ്റി ഹാളിൽ വൈദ്യുതി ലഭ്യമാക്കി ടെലിവിഷൻ ഉൾെപ്പടെയുള്ളവ സ്ഥാപിച്ചാൽ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാം. കോളനിയിൽ ഉടൻ വൈദ്യുതി കണക്ഷൻ നൽകണമെന്ന് സി.പി.ഐ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി. രാമകൃഷ്ണൻ, കെ. ബിന്ദു, പി. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT