മെട്രോ മുഹമ്മദ് ഹാജിയെ അനുസ്​മരിച്ചു

കാഞ്ഞങ്ങാട്: പൊതുസമൂഹത്തോടൊപ്പം നിന്ന് മത-സാംസ്കാരിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ-കായിക മേഖലകൾക്കും കരുത്തേകിയ ഉന്നത വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് ടി.കെ.കെ. ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻെറ പരിപാടികളിലും പുരസ്ക്കാര സമർപ്പണ ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു. ചെയർമാൻ അഡ്വ. സി.കെ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം, ട്രഷറർ എ.വി. രാമകൃഷ്ണൻ, അഡ്വ. എം.സി. ജോസ്, കെ. വേണുഗോപാലൻ നമ്പ്യാർ, ടി.കെ. നാരായണൻ, കാവുങ്കൽ നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT